സിസിടിവി കാമറയില്‍ 'പ്രേതരൂപം' കണ്ട് വീട്ടുടമ ഞെട്ടി!

വീടിന്റെ സെക്യൂരിറ്റി കാമറ രാവിലെ തന്നെ ഒന്ന് പരിേേശാധിച്ചേക്കാമെന്ന് കരുതിയ വീട്ടുടമ കണ്ടത് മെലിഞ്ഞുണങ്ങിയ പ്രേത സമാനമായ രൂപത്തെയാണ്! ഇതിന്റെ വിഡിയോ വിവിയന്‍ ഗോമസ് എന്ന വീട്ടുടമ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന കാറിന്റെ അരികില്‍ ആദ്യം നിഴലാണ് കണ്ടത്. പിന്നീട് അത് മുന്നോട്ട് നീങ്ങി. വേതാളത്തെപോലെയുള്ള രൂപം നൃത്തച്ചുവടുവച്ച് നീങ്ങുന്നതായാണ് വിഡിയോയില്‍ ഉള്ളത്. എന്നാല്‍ വീടിന്റെ ഗേറ്റിന് സമീപമുള്ള രണ്ട് കാമറകള്‍ പരിശോധിച്ചെങ്കിലും ഈ രൂപത്തെ കാണാന്‍ കഴിഞ്ഞില്ല. വിഡിയോ പങ്കുവച്ചതോടെ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഇത് എല്‍ഫ് എന്ന അന്യഗ്രഹ ജീവിയാണെന്നാണ് പലരും പറയുന്നത്. ചിലര്‍ ഇതിനെ ഹാരിപോട്ടര്‍ സീരിസിലെ മാജിക്കല്‍ ഹൗസ് ഓഫ് എല്‍ഫ് എന്ന നോവലിലെ ഡോബി എന്ന കഥാപാത്രത്തോടാണ് താരതമ്യം ചെയ്യുന്നത്.
എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ചെയ്ത് ആളുകളില്‍ ഭീതി പരത്താന്‍ ഉദ്ദേശിച്ചുള്ള വിഡിയോ ആണെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ ഈ ആരോപണത്തെ ഗോമസ് നിരസിച്ചു. ഇത് ഒരുതരത്തിലും എഡിറ്റ് ചെയ്തിട്ടുള്ള വിഡിയോ അല്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha