പ്രസവിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് യുവതി പരീക്ഷയെഴുതി!

എത്യോപ്യയില്‍ ഒരു യുവതി കുഞ്ഞിന് ജന്മം നല്‍കി അരമണിക്കൂര്‍ കഴിഞ്ഞയുടനെ സെക്കന്ററി സ്‌കൂള്‍ പരീക്ഷ എഴുതി.
21 വയസുകാരിയായ യുവതിയാണ് പ്രസവിച്ച് ഒരു മണിക്കൂറ് തികയുന്നതിനു മുമ്പ് ആശുപത്രി കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതിയത്.
പ്രസവത്തിനു മുന്‍പ് പരീക്ഷ എഴുതാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതിയിരുന്നത്.
എന്നാല്‍ റംസാന്‍ അവധി പ്രമാണിച്ച് പരീക്ഷ മാറ്റിവച്ചിരുന്നു. തുടര്‍ന്ന് പരീക്ഷയ്ക്ക് നിശ്ചയിച്ച ദിവസം തന്നെ ഡോക്ടര്‍മാര്‍ ഇവരുടെ പ്രസവത്തിനുള്ള തീയതിയും തീരുമാനിച്ചു.
എന്ത് സംഭവിച്ചാലും പരീക്ഷ എഴുതണം എന്ന് തീരുമാനിച്ചുറപ്പിച്ച ഇവര്‍ക്ക് ഇതിനുള്ള സൗകര്യം ആശുപത്രി അധികൃതരും അധ്യാപകരും ഒരുക്കുകയായിരുന്നു.
തുടര്‍ന്ന് തന്റെ കുഞ്ഞിന് ജന്മം നല്‍കിയതിനു ശേഷം ഇവര്‍ ആശുപത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതി. കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ഇരിയ്ക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha