ലാന്‍ഡ് ചെയ്യാനായി താഴ്ന്നുപറന്ന വിമാനം തലയില്‍ ഇടിക്കാതെ വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളുടെ തലയ്ക്കു മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നു കാണേണ്ടത് തന്നെയാണ്.
തൊട്ടടുത്തുള്ള റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയും ചെയ്തു. വിമാനം താഴ്ന്നുപറക്കുന്നത് കണ്ട് സഞ്ചാരികള്‍ ഞെട്ടിയില്ലെങ്കിലും വീഡിയോ കാണുന്ന ആരുമൊന്ന് ഞെട്ടും. സഞ്ചാരികളുടെ തലയില്‍ തൊട്ടുതൊട്ടില്ല എന്ന വിധത്തിലാണ് വിമാനം പറന്നത്.
ഗ്രീസിലെ സ്‌കിയാതോസ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനമാണ് വീഡിയോയില്‍ താരമായിരിക്കുന്നത്.
എബ്രായര്‍ ഇ190 ആണ് സാഹസികമായ പറക്കല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മതിലുകള്‍ക്ക് മുകളില്‍ നിന്ന് ഫോട്ടോ എടുത്തുകൊണ്ടിരുന്ന പലരും വിമാനത്തിന്റെ വരവ് കണ്ട് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
കാര്‍ഗോസ്പോട്ടര്‍ എന്ന യു ട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോ ഇതിനകം തന്നെ ഇരുപത് ലക്ഷത്തോളം പേരാണ് കണ്ടത്.
https://www.facebook.com/Malayalivartha