കാടുവിട്ട് നാട്ടിലെത്തിയ ഹനുമാന്‍ കുരങ്ങ് ഇപ്പോള്‍ നാട്ടുകാരുടെ സുഹൃത്ത്!

ഇരിട്ടി എടക്കാനം ഭാഗത്ത് മാസങ്ങള്‍ക്ക് മുമ്പ് എത്തപ്പെട്ട ഒരു കുരങ്ങ് നാട്ടില്‍ സ്ഥിരതാമസമാക്കിയിരിക്കയാണ്.
പ്രദേശത്തുള്ള വീടുകളിലെത്തിയ അവന്‍ ആദ്യം ആളുകളോട് അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും പതിയെ അവിടുള്ളവരുമായി സൗഹൃദത്തിലായി. സത്രീകളോടും കുട്ടികളോടുമാണ് ചങ്ങാത്തം കൂടുതല്‍.
നാട്ടുകാര്‍ക്ക് ചിലപ്പോഴൊക്കെ ശല്യക്കാരനാകുന്നുണ്ടെങ്കിലും അതിനെ ആരും ഉപദ്രവിക്കാറില്ല.
ഇലകളും, പൂക്കളും, ഫലങ്ങളും കണ്ടെത്തി ഭക്ഷിക്കും. സന്ധ്യാസമയത്ത് വീടുകളില്‍ നാമം ജപിക്കുമ്പോള്‍ ഓടി മുറ്റത്തെത്തുമെന്നും നാട്ടുകാര്‍ പറയുന്നു.
പശ്ചിമ ഘട്ട വനമേഖലയില്‍ കാണപ്പെടുന്ന കുരങ്ങാണിത്. ഹനുമാന്റെ വാനരസേനയില്‍ അംഗങ്ങളായിരുന്ന ഇനം കുരങ്ങാണിതെന്നും അതിനാല്‍ ഇവയെ ഹനുമാന്‍ കുരങ്ങ് എന്നാണ് വിളിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha