സഹപ്രവര്‍ത്തകനുമായുള്ള പ്രണയസാഫല്യത്തിനായി ഭര്‍ത്താവിന്റെ ജോലിത്തിരക്ക് കാരണമാക്കി വിവാഹമോചനം നേടിയ ഭാര്യയോട് യുവാവിന്റെ മധുരപ്രതികാരം

താന്‍ ഏറെ സ്‌നേഹിച്ച ഭാര്യയുമായുള്ള 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോള്‍ കെവിന്‍ ഹൊവാര്‍ഡ് അറിഞ്ഞിരുന്നില്ല താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന്!
വാഷിംഗ്ഡണ്‍ സ്വദേശിയായ കെവിന്‍, ബന്ധം അവസാനിച്ചപ്പോള്‍ അതീവദുഖിതനായിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹമറിഞ്ഞത് ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നുവെന്നും അവരുടെ തിരക്കഥയായിരുന്നു ഈ വിവാഹമോചനമെന്നും.
കെവിന്റെ ജോലിത്തിരക്ക് അസഹനീയമാണെന്നതായിരുന്നു ഭാര്യ വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. ജോലിത്തിരക്ക് കാരണം വീട്ടിലെത്തുന്നില്ലെന്നും ജോലിയാണ് പ്രധാനമെന്നുമുള്ള കാരണമാണ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ കാരണമായി അവള്‍ എന്നോട് പറഞ്ഞതെന്ന് കെവിന്‍ പറഞ്ഞു.
എന്നാല്‍ പിന്നീടാണ് സഹപ്രവര്‍ത്തകനുമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന് കെവിന്‍ മനസിലാക്കിത്. ഇതെല്ലാം പോട്ടെയെന്ന് പറഞ്ഞ് കൈയും കെട്ടിയിരിക്കുവാന്‍ കെവിന്‍ തയാറായിരുന്നില്ല. തന്റെ ദാമ്പത്യം അവസാനിക്കുന്നതിന് കാരണക്കാരായ ഭാര്യയ്ക്കുും കാമുകനുമെതിരെ കെവിന്‍ പരാതി നല്‍കി. അവസാനം വിധി വന്നതാകട്ടെ കെവിന് അനുകൂലമായും.
7,50,000 ഡോളറാണ് നഷ്ടപരിഹാരമായി കോടതി കെവിന് അനുവദിച്ചത്.
https://www.facebook.com/Malayalivartha