എട്ട് ജീന്‍സുകള്‍ കടത്തിക്കൊണ്ട് പോകാന്‍ അവ ഒന്നിനുമേല്‍ ഒന്നായി ധരിച്ചെങ്കിലും യുവതി പിടിയിലായി!

വെനസ്വേലയിലെ ഒരു കടയില്‍ നിന്നും മോഷ്ടിച്ചെടുത്ത എട്ട് ജീന്‍സുകള്‍ പുറത്തെത്തിക്കാന്‍ ഒരു യുവതി പുതുമയുള്ള വഴി തേടിയെങ്കിലും ശ്രമം വിജയിച്ചില്ല.
എട്ടു ജീന്‍സുകളും ഒന്നിച്ച് ധരിച്ചാണ് യുവതി സ്ഥലം വിടാന്‍ നോക്കിയത്. പുറത്തേക്കു പോകാനുള്ള യുവതിയുടെ ധൃതി കണ്ട് സംശയം തോന്നിയ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ജീന്‍സ് മോഷണം പുറത്തായത്.
തുടര്‍ന്ന് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരോ ജീന്‍സ് അഴിക്കുമ്പോഴും ജീവനക്കാര്‍ എണ്ണുന്നത് കേള്‍ക്കാം. എട്ടു ജീന്‍സുകള്‍ ഇങ്ങനെ അഴിച്ചെടുക്കുകയായിരുന്നു. ജീന്‍സുകള്‍ മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
https://www.facebook.com/Malayalivartha