പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ മറ്റുള്ള വാഹനങ്ങളുടെ വഴിമുടക്കുന്നതിനാല്‍ 'കൈകൊണ്ട് എടുത്ത് മാറ്റി' വഴിയൊരുക്കി യുവാവ്!
അനധികൃത പാര്‍ക്കിംഗിലൂടെ മറ്റുള്ളവരുടെ വഴിമുടക്കുന്നത് നമ്മുടെ നാട്ടില്‍ ഒരു സ്ഥിരം കാഴ്ചയാണ്. വലിയ ട്രാഫിക്ക് ബ്ലോക്കിനു വരെ ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിംഗ് കാരണമാകാറുണ്ട്. ഇങ്ങനെ പഞ്ചാബില്‍ ഒരിടത്ത് വഴിമുടക്കി പാര്‍ക്കുചെയ്ത ഒരു വാഹനം ഒരു യുവാവ് എടുത്തുമാറ്റുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീതി കുറഞ്ഞ റോഡരികില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ അതുവഴി ടിയുവി 300 ലെത്തിയ ഒരു യുവാവിന് വഴി തടസ്സപ്പെട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെത്തുമോ എന്ന് അല്‍പ്പനേരം കാത്ത് നിന്നു. ഉടനെയൊന്നും ആ കാറിന്റെ ഡ്രൈവര്‍ എത്താന്‍ ഇടയില്ലെന്ന് മനസ്സിലായപ്പോള്‍ യുവാവ് സ്വയം വാഹനം മാറ്റാനിറങ്ങി.
സ്വിഫ്റ്റ് ഡിസൈറായിരുന്നു റോഡരികില്‍ ഉണ്ടായിരുന്ന വാഹനം. ടിയുവിലെത്തിയ യുവാവ് ഈ വാഹനത്തിന് സമീപമെത്തുകയും ഇതിന്റെ പിന്‍ഭാഗത്ത് പിടിച്ചുയര്‍ത്തി ഏതാനും അടി പിന്നിലേക്ക് മാറ്റുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 1070 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.
https://www.facebook.com/Malayalivartha