സൈനിക കാന്റീനില്‍ കയറി പരാക്രമം കാട്ടിയ ആനയെ പന്തം കാണിച്ച് തുരത്തി!
ഒരു ആന പശ്ചിമ ബംഗാളിലെ സൈനിക കാന്റീനില്‍ കയറി കസേരകള്‍ തട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ഡൂവാര്‍സിലെ ഹാശിമാര ആര്‍മി കാന്റീനിലാണ് ആന കയറിയത്. ഭക്ഷണം കഴിക്കാന്‍ ആരുമില്ലാതിരുന്ന സമയത്ത് കാന്റീനില്‍ കയറിയ ആന മേശയും കസേരയും അടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇവിടേക്ക് ഓടിയെത്തിയ ജീവനക്കാര്‍ കാര്‍ഡ് ബോര്‍ഡ് കത്തിച്ച് ആനയെ ഭയപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പിന്നീട് വലിയ പന്തം കാണിച്ചപ്പോള്‍ ആന പിന്തിരിഞ്ഞ് ഓടുകയായിരുന്നു.
ആന ഓടുമ്പോള്‍ ജീവനക്കാര്‍ പിന്നാലെ പന്തം കാട്ടാന്‍ ഓടുന്നതും വീഡിയോയില്‍ കാണും. സോഷ്യല്‍മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha