ഓറഞ്ചും കറുപ്പും നിറമുള്ള 'കുപ്പായം അണിഞ്ഞ' വവ്വാല്!
ഏഷ്യയില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ ഇനം വവ്വാലിനെ ഇരിങ്ങാലക്കുട പുല്ലൂര്‍ ആനുരുളി സ്വദേശി കൈതവളപ്പില്‍ ദിലീപിന്റെ വീടിനുള്ളില്‍ കണ്ടെത്തി.
'കെറിവോള പിക്റ്റാ' എന്ന ശാസ്ത്ര നാമമുള്ള ഇവ 'പെയ്ന്റഡ് ബാറ്റ്' എന്നാണ് അറിയപ്പെടുന്നത്.
ഇവ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് അപൂര്‍വമായി കണ്ട് വരുന്നത്.
വാഴയിലയുടെ അടിയിലാണ് ഇവ കൂടുതലും കാണാറുള്ളത്. ഓറഞ്ചും കറുപ്പും ഇടവിട്ട നിറത്തില്‍ കാണപ്പെടുന്ന മാംസഭുക്കുകളായ ഇവയുടെ ശരീരത്തിനും വാലിനും ഒരേ നീളമാണ്.
5 ഗ്രാം മാത്രം ഭാരമുള്ള ഇവയ്ക്ക് 38 ഓളം പല്ലുകള്‍ ഉണ്ട്. ചെറിയ പ്രാണികളും പുഴുക്കളുമാണ് പ്രധാന ആഹാരമെന്ന് വന്യ ജീവി സംരക്ഷകനും ഒറ്റമൂലി ചികിത്സകനുമായ ഷബീര്‍ മാടായിക്കോണം പറഞ്ഞു.
https://www.facebook.com/Malayalivartha