ഇതാ ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ!
സ്പെയിനിലെ മാര്‍ബെല്ലയിലുള്ള കെംപിന്‍സ്കി ഹോട്ടല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ തയ്യാറാക്കി.
പിങ്ക്, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള വജ്രങ്ങള്‍ ചേര്‍ത്ത് അലങ്കരിച്ചിട്ടുള്ള ക്രിസ്മസ് ട്രീയ്ക്ക് 15 മില്യണ്‍ ഡോളറില്‍ അധികം തുക ചെലവായി.
ഇതുകൂടാതെ വിലയേറിയ ആഭരണങ്ങളും ത്രീഡിയില്‍ പ്രിന്റ് ചെയ്ത പീക്കോക്ക് ചോക്ലേറ്റ്, ഒട്ടകപക്ഷിയുടെ മുട്ട, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയെല്ലാം അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഈ ക്രിസ്മസ് ട്രീ-യ്ക്ക് പിന്നിലെ ആശയം ഡെബി വിംഗ്ഹാം എന്ന ഫാഷന്ഡിസൈനറുടേതാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീയാണിതെന്നാണ് ഹോട്ടല്‍ അധികൃതര്‍ അവകാശപ്പെടുന്നത്.
ഹോട്ടലിന്റെ ലോബിയില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ കാണുവാന്‍ ഇവിടേക്ക് സന്ദര്‍ശക പ്രവാഹമാണ്.
https://www.facebook.com/Malayalivartha