ഭാര്യയ്ക്ക് നിര്‍ബന്ധം, ഭര്‍ത്താവ് തന്റെ അനിയത്തിയെ കൂടി കല്യാണം കഴിക്കണമെന്ന്...! ഭര്‍ത്താവ് ആഗ്രഹം സാധിച്ചു നല്കി!
മധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു യുവാവിന് തന്റെ ഭാര്യ ആവശ്യപ്പെട്ട കാര്യം കേട്ടപ്പോള്‍ രോഗി ഇച്ഛിച്ചതും വൈദ്യന് കല്പ്പിച്ചതും പാല് എന്ന സ്ഥിതിയിലായി!
ഭോപ്പാലിലെ ബിന്ദ് ജില്ലയിലെ ദിലീപ് എന്ന യുവാവ് ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി അനിയത്തിയെ കൂടി താലി ചാര്‍ത്തിയാണ് അപൂര്‍വ രംഗങ്ങള്‍ ഒരുക്കിയത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് വിനീതയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. തുടര്‍ന്ന് അസുഖ ബാധിതയായ തനിക്ക് കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ കസിന് സഹോദരിയായ രചനയെ വിവാഹം കഴിക്കണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നെന്ന് യുവാവ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ രചനയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് ഇയാള്‍ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നു.
ഭാര്യയുടെ സമ്മതത്തോടെയാണ് സഹോദരിയ്ക്കും വരണമാല്യം ചാര്‍ത്തിയത് എന്ന് ദിലീപ് പറയുന്നു. വിവാഹ ചടങ്ങില്‍ ദിലീപ് രചനയ്ക്കും വിനീതയ്ക്കും മാലകള്‍ കൈമാറി.
https://www.facebook.com/Malayalivartha