ഇതാരാ ഈ റെയില്‍വേ ഗേറ്റ് ഇവിടെ കൊണ്ടുവന്നു വച്ചത്... അതങ്ങ് എടുത്ത് മാറ്റിയിട്ട് ആന സവാരി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍!
ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ച ഒരു ആനയുടെ ദൃശ്യങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. റെയില്‍വേ ട്രാക്ക് കടന്ന് പോകുവാന്‍ തടസമായി നിന്ന ഗേറ്റ് എടുത്ത് മാറ്റിയിട്ട് ആന നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് അദ്ദേഹം പങ്കുവച്ചത്.
പശ്ചിമബംഗാളില്‍ നിന്നും പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. തുമ്പി കൈകൊണ്ട് ഗേറ്റ് തുറക്കുവാന്‍ ശ്രമിച്ച ആന ആദ്യം പരാജയപ്പെട്ടു. എന്നാല്‍ ശ്രമം ഉപേക്ഷിക്കുവാന്‍ തയാറാകാതിരുന്ന ആന തല ഉപയോഗിച്ച് ഗേറ്റ് തുറന്നതിന് ശേഷം പാളത്തിലേക്ക് കയറുകയായിരുന്നു.
അടുത്ത ഗേറ്റ് കാല് കൊണ്ട് ചവിട്ടി താഴ്ത്തിയതിന് ശേഷം ആന സ്ഥലത്ത് നിന്നും നടന്ന് പോകുകയായിരുന്നു. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആന കടന്ന് പോകുന്ന സമയം ട്രെയിനൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha