ക്രിസ്മസ് ട്രീയില്‍ ഒളിച്ചിരുന്ന മൂങ്ങയെ വീട്ടുകാര്‍ കണ്ടത് ഒരാഴ്ചയ്ക്ക് ശേഷം!
അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു കുടുംബം കടയില്‍ നിന്നും ഒരു ക്രിസ്മസ് ട്രീ വാങ്ങി. അലങ്കാരങ്ങള്‍ ചാര്‍ത്തി മനോഹരമാക്കുകയും ചെയ്തു. എന്നാല്‍ വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ജീവനുള്ള ഒരു മൂങ്ങ അതില്‍ കഴിയുന്നുണ്ടെന്ന സത്യം അവര്‍ മനസ്സിലാക്കിയത്. ക്രിസ്മസ് ട്രീയുടെ ശിഖരങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി കഴിയുകയായിരുന്നു ഈ പക്ഷി. ഡിസംബര്‍ 10-നാണ് കാറ്റി മക്ബ്രൈഡ് എന്ന സ്ത്രീയും അവരുടെ മകളും ക്രിസ്മസ് ട്രീയില്‍ പതിയിരിക്കുന്ന മൂങ്ങയെ കണ്ടത്.
'പക്ഷേ ഞങ്ങള്‍ അതിനെ കണ്ട് ഭയപ്പെട്ടില്ല. കാരണം ഇത്തരം വന്യതകളെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. വീടിന്റെ വാതിലുകളും ജനാലകളും അതിന് പറന്ന് പോകാനായി തുറന്നുകൊടുത്തു. പക്ഷേ അത് പോയില്ല. അതിനെ വീട്ടില്‍ തന്നെ വളര്‍ത്താന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ ഭക്ഷണം എന്താണ് കൊടുക്കേണ്ടത് എന്ന് അറിയില്ല. അതുകൊണ്ട് തന്നെ അടുത്തുള്ള ഒരു പ്രകൃതി വിദഗ്ധനെ വിളിച്ച് മൂങ്ങയെ അദ്ദേഹത്തെ ഏല്‍പ്പിച്ചു'. കുടുംബം പറയുന്നു.
ആ ക്രിസ്മസ് ട്രീ വളരെ പച്ചപ്പുനിറഞ്ഞതായതുകൊണ്ടാണ് അതുതന്നെ നോക്കി വാങ്ങിയതെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha