Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുത്തച്ഛന്റെ ക്രിസ്മസ് സമ്മാനം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനിരിക്കണം! തന്റെ പത്തു പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് സ്‌കൂള്‍ ബസ്!

03 JANUARY 2020 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ ഓറിഗണില്‍ ഒരു മുത്തച്ഛന്‍ വേറിട്ടൊരു സമ്മാനം നല്‍കി തന്റെ പത്തു പേരക്കുട്ടികളെ അത്ഭുതപ്പെടുത്തി. ഡഗ് ഹെയ്‌സ് എന്ന മുത്തച്ഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്‌കൂള്‍ ബസാണ്.

ഈ വര്‍ഷം സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ കുട്ടികള്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്  അതിന് അറുതി വരുത്തണമെന്ന തോന്നലുണ്ടായതാണ് ബസ് വാങ്ങിക്കാന്‍ ഇടയാക്കിയതെന്ന് മുത്തച്ഛന്‍ ഹെയ്‌സ് പറഞ്ഞു. തന്നെയുമല്ല, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ഒന്നാവണം സമ്മാനം എന്നും തോന്നി.

ഹെയ്‌സിന്റെ കൊച്ചുമക്കളില്‍ അഞ്ചുപേര്‍ക്ക് ഇതുവരെ സ്‌കൂളില്‍ ചേരാന്‍ പ്രായമായില്ലെങ്കിലും മറ്റു അഞ്ചു പേരും ഗ്ലാഡ്‌സ്റ്റോണിലെ പെഡിയ ക്ലാസിക്കല്‍ ക്രിസ്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഈ അര്‍ദ്ധദിന-സ്‌കൂള്‍ കിന്റര്‍ഗാര്‍ടന്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് നല്‍കുന്നത്. അവര്‍ അവിടെ ചെലവഴിക്കുന്ന നാലു മണിക്കൂറുകള്‍ക്ക് പുറമേ വീട്ടില്‍ സ്വയം ചെയ്യാവുന്ന പഠന സമ്പ്രദായമാണ് സ്‌കൂള്‍ നല്‍കിയിരിക്കുന്നത്.

തന്റെ വീട്ടില്‍ നിന്ന് സ്‌കൂള്‍ മൂന്നു മൈല്‍ അകലെയാണെങ്കിലും, എല്ലാ കുട്ടികളും 20 മിനിറ്റ് ഡ്രൈവിനുള്ളിലാണ് താമസിക്കുന്നതെന്നും, അതിനാല്‍ രാവിലെ കുട്ടികളെ പിക്ക്അപ് ചെയ്യാനും തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാനുമുള്ള റൂട്ട് തയ്യാറാക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.

ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മമ്പാണ് 'ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്‌സ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് കെജിഡബ്ല്യു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ 'ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസില്‍' യാത്ര ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.

ഈ വര്‍ഷം ആദ്യം ഭാര്യയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് ബസ് വാങ്ങാനുള്ള ആശയം വന്നതെന്ന് ഹെയ്‌സ് സിഎന്‍എന്നിനോട് പറഞ്ഞു. തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ കൊച്ചുമക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഒരു വഴി കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ, എല്ലാ ദിവസവും രാവിലെ അവരെ സ്‌കൂളിലേക്ക് കൊണ്ടുപോകുക എന്ന ആശയമാണ് പരിഹാരമായി ഉയര്‍ന്നുവന്നത്.

അടുത്ത വര്‍ഷം രണ്ടു കുട്ടികള്‍ കൂടി സ്‌കൂളില്‍ ചേരും. അപ്പോള്‍ മൊത്തം യാത്രക്കാരുടെ (കുട്ടികളുടെ) എണ്ണം ഏഴാകും. ക്രമേണ, കൊച്ചുമക്കളില്‍ പത്തുപേരേയും എല്ലാ ദിവസവും 'മുത്തച്ഛന്‍ എക്‌സ്പ്രസില്‍' സ്‌കൂളിലേക്ക് കൊണ്ടുപോകും.

പേരക്കുട്ടികളുമായി ഏറെ അടുക്കാനും അവരുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഒരു വഴി കണ്ടെത്തിയ സന്തോഷത്തിലാണ് ഡഗ് ഹെയ്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends