Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉഗ്രവിഷമുള്ള അപൂര്‍വയിനം പാമ്പിനെ വാവ സുരേഷ് പിടികൂടി!

09 JANUARY 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഉഗ്രവിഷമുള്ള അപൂര്‍വയിനം പാമ്പിനെ തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് കരിപ്പൂര് നിന്നും വാവ സുരേഷ് പിടികൂടി. രാത്രിയില്‍ ബെക്കില്‍ സഞ്ചരിച്ച പ്രദേശവാസികളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ട് രാജവെമ്പാലയാണെന്ന് കരുതി വാവ സുരേഷിനെ വിളിച്ചത്. സമീപത്തെങ്ങും വനമേഖലയില്ലാത്തതിനാല്‍ കണ്ടത് രാജവെമ്പാലയാകാന്‍ സാധ്യതയില്ലെന്ന് വിളിച്ചപ്പോള്‍ തന്നെ വാവ സുരേഷ് വ്യക്തമാക്കിയിരുന്നു.

തോടിനോടു ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയിരിക്കുകയായിരുന്ന പാമ്പിനു നേര്‍ക്ക് വാവ സുരേഷ് ടോര്‍ച്ചടിച്ചപ്പോള്‍ ശരീരത്തുള്ള മഞ്ഞവര മാത്രമാണ് കാണാനായത്. പാമ്പിനെ കണ്ടപ്പോള്‍ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചായിരുന്നു പിടികൂടാനിറങ്ങിയത്. ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയപ്പോള്‍ തന്നെ കേരളത്തില്‍ അധികം കാണപ്പെടാത്ത ബാന്‍ഡഡ് ക്രെയ്റ്റ് എന്നറിയപ്പെടുന്ന പാമ്പാകാനാണ് സാധ്യതയെന്ന് വ്യക്തമാക്കി.

ശംഖുവരയന്റെ ഗണത്തില്‍ പെട്ട പാമ്പാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്പിനെ കൊണ്ടുപോയത്.കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല വാല് ഉരുണ്ടതാണെങ്കിലും അറ്റം അല്പം മുറിഞ്ഞുപോയിട്ടുണ്ട്.

പിടികൂടിയ പാമ്പ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു. പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി. മഞ്ഞവരയന്‍ എന്നറിയപ്പെടുന്ന പാമ്പാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. തെക്കന്‍ ചൈന, ഇന്തോനീഷ്യ എന്നിവടങ്ങളിലും ഇന്ത്യയില്‍ മിസ്സോറാം,അസ്സം, ത്രിപുര എന്നിവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നുണ്ട്.

ബംഗാള്‍,ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചെറിയ പാമ്പുകളും എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. ജലസാന്നിധ്യമുള്ള പ്രദേശങ്ങളിലും വനങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവയെ കാണാറുണ്ട്. ചിതല്‍പ്പുറ്റുകളിലും നീരുറവകളോടു ചേര്‍ന്നുള്ള മാളങ്ങളിലുമൊക്കെയാണ് ഇവയുടെ വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends