മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കലാകാരിയ്ക്ക് മംഗല്യം; മുതുകാട് കൈപിടിച്ചു കൊടുത്തു!
ഗോപിനാഥ് മുതുകാടിന്റ മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കലാകാരി സോണിയ ഥാപ്പയുടെ വിവാഹം കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ ബംഗാളി ആചാരപ്രകാരം നടന്നു. രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് വിവാഹത്തിനു നേതൃത്വം നല്‍കിയത് മാന്ത്രികന് മുതുകാടാണ്.
സര്‍ക്കസ് കലാകാരനാണ് സുമിത് റോയ്. അസമില്‍ ജനിച്ച് 7-ാം വയസില്‍ സര്‍ക്കസ് വേദിയിലെത്തിയ കലാകാരിയാണ് സോണിയ. തമ്പുകളിലാണ് അവള് വളര്‍ന്നത്.
2 വര്‍ഷം മുന്‍പാണ് അവിടെ നിന്ന് മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കാസിലിലെ കലാകാരിയായി എത്തിയത്. അനാഥയായ സോണിയയ്ക്ക് മുതുകാട് ആര്‍ട്ടിസ്റ്റ് വില്ലേജില്‍ വീട് ഉള്‍പ്പെടെ നല്‍കിയിരുന്നു. അങ്ങനെ സോണിയയ്ക്ക് മുതുകാട് 'പപ്പ'യും ഭാര്യ കവിത അമ്മയുമായി. വിവാഹാലോചന വന്നപ്പോള്‍ അനുമതി തേടിയതും മുതുകാടിനോടായിരുന്നു.
ഒടുവില്‍, രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് വിവാഹവും അദ്ദേഹം നടത്തി . സോണിയയുടെ ബന്ധുക്കളാരുംതന്നെ വിവാഹത്തിനെത്തിയിരുന്നില്ല. മാജിക് പ്ലാനറ്റിലെ ഭരതരാജനും കൊല്‍ക്കത്ത കൈരളിസമാജം ഭാരവാഹികളും വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കാനെത്തി.
https://www.facebook.com/Malayalivartha