'നാട്ടാ കോട്ടാ': ജെറ്റ്വിങ് ഹോട്ടലില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്ന കാട്ടാന
ശ്രീലങ്കയിലെ ജെറ്റ്വിങ് യാലാ ഹോട്ടലില്‍ സ്ഥിരമായി എത്തുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളെ രസിപ്പിക്കുകയാണ്. 'നാട്ടാ കോട്ടാ' എന്നാണ് ഈ ആനയുടെ വിളിപ്പേര്. നാട്ടാ കോട്ടാ എന്ന പേരിന്റെ അര്‍ത്ഥം മുറിവാലന് എന്നാണ്. ഒരു അപകടത്തില്‍ പെട്ട് ആനയുടെ വാലിന്റെ അറ്റം മുറിഞ്ഞുപോയതിനാലാണ് ഇങ്ങനെയൊരു പേരു കിട്ടിയത്.
നാട്ടാ കോട്ടാ കാട്ടാനയാണെങ്കിലും ഇവിടെയുള്ള ജീവനക്കാര്‍ക്ക് ഭയമില്ല. കാരണം ഈ സന്ദര്‍ശനം പതിവാണ്. ഹോട്ടലിന്റെ മുന്നില്‍ വന്ന് നിന്നിട്ട് തിരിച്ചു പോകുന്നതല്ല ആനയുടെ പതിവ്. ഹോട്ടലിന് ഉള്ളില്‍ കയറി അവിടെയല്ലാം നടന്ന് കണ്ടാണ് മടക്കം.
വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഹോട്ടലാണിത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകരുന്നതാണ് നാട്ടാ കോട്ടായുടെ സന്ദര്‍ശനം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ 6 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ജെറ്റ്വിങ് ഹോട്ടലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നാട്ടാ കോട്ടായുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട താമസക്കാരന് എന്നു വിശേഷിപ്പിച്ചാണ് നാട്ടാ കോട്ടായുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha