ഇതാ ഇവിടെയാണ് ഏറ്റവും പഴക്കമുള്ള ഉല്‍ക്ക ഗര്‍ത്തം...!
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉല്‍ക്ക ഗര്‍ത്തമായി നേരത്തേ അംഗീകരിച്ചിരുന്നുവെങ്കിലും ഇതിന്റെ പഴക്കം എത്രയാണെന്ന് വ്യക്തമല്ലാതിരുന്നതിനാല്‍ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറങ്ങിയിരുന്നില്ല എന്ന കാരണത്താല്‍ വേണ്ടത്ര പ്രചാരം സിദ്ധിക്കാതെ പോയ യരബബ്ബ ഗര്‍ത്തത്തിന്റെ സമയദോഷം നീങ്ങിയെന്ന് വേണമെങ്കില്‍ പറയാം.
ഉല്‍ക്ക പതിച്ചുണ്ടായ ഗര്‍ത്തത്തിലെ ധാതുക്കളുടെ പഠനത്തിലൂടെ 20 കോടി വര്‍ഷം പഴക്കമുണ്ട് ഈ ഗര്‍ത്തത്തിന് എന്നു കണ്ടെത്തി. ഓസ്ട്രേലിയയില്‍ കണ്ടെത്തിയ 20 കോടി വര്‍ഷം പഴക്കമുള്ള യരബബ്ബ എന്ന പേരുള്ള ഈ ഗര്‍ത്തത്തിന് 70 കിലോമീറ്റര്‍ വീതിയുണ്ട്.
നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിന്റെ പഴക്കത്തെ കുറിച്ച് എപ്രകാരമാണ് ഈ നിഗമനത്തിലെത്തിയതെന്ന് വിശദീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha