ബില്ലടക്കാന്‍ പണമില്ലെന്നറിഞ്ഞുകൊണ്ട് സ്റ്റാര്‍ ഹോട്ടലില്‍ അര്‍മാദിച്ച് താമസം; ഒടുവില്‍ യുവാവ് ചെയ്തത് എന്തെന്ന് കാണൂ...(വീഡിയോ)

ആഢംബര ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പക്ഷെ ആര്‍ഭാട ജീവിതം പണക്കാരന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അല്ലാത്തവന് ഇവരുടെ ജീവിതം കണ്ട് കൊതിച്ചുനില്‍ക്കാന്‍ മാത്രമാണ് ഗതി. എന്നാല്‍ ഒരു യുവാവ് തന്റെ ആഗ്രഹം നടത്തിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. കുറച്ചേറെ ധൈര്യമുള്ളവന് മാത്രമെ ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ കാട്ടിക്കൂട്ടാന്‍ കഴിയുകയുള്ളൂ. സംഭവം അരങ്ങേറിയത് ചൈനയിലാണ്.
ഇങ്ങനെയായിരുന്നു സംഭവം. കൈയില്‍ കാശില്ലാതെ രണ്ട് ദിവസം അടിച്ച്‌പൊളിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു. കൈയില്‍ കാശില്ലായെന്ന് ബോധമുണ്ടായിട്ടും ഒന്നും നോക്കാതെ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. ഒടുവില്‍ ബില്ലടക്കാതെ രക്ഷപ്പെടാന്‍ അതിസാഹസികമായ ഒരു മാര്‍ഗ്ഗമാണ് അയാള്‍ തെരഞ്ഞെടുത്തത്.
ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങി മറുവശത്തുള്ള മറ്റൊരു കെട്ടിടത്തില്‍ എത്തിപ്പറ്റാനായിരുന്നു ശ്രമം. ഹോട്ടലിന്റെ 19-ാം നിലയില്‍ നിന്ന് ആരും അറിയാതെ ടെലിഫോണ്‍ കേബിളില്‍ കയറുകയായിരുന്നു.
പക്ഷെ ഇയാളുടെ ശ്രമം പാളിപ്പോകുകയാണ് ഉണ്ടായത്. ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലഫോണ്‍ കമ്പിയില്‍ തൂങ്ങി അയാള്‍ പോകുന്നതു കണ്ട ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ രക്ഷപ്പെടുകയാണെന്ന് മനസിലാക്കി പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ താഴേക്കിറക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























