വരുന്നോ പാറ്റയിട്ട ഒരു സ്പെഷ്യല്‍ കോഫി കുടിക്കാന്‍...?

പാറ്റയുള്ള ആ കോഫി കുടിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ? എന്നാല്‍ തായ്വാനിലുള്ളവര്‍ അതിന് തയ്യാറാണ്. കാരണം, ഇവിടെയുള്ളവര്‍ക്ക് പാറ്റയുടെയും മറ്റ് ജന്തുക്കളുടെയും രൂപം കൊണ്ട് തീര്‍ത്ത കോഫി നല്‍കുന്നത് ഒരു റെസ്റ്ററന്റാണ്. കോഫിയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് മനോഹരമായ കോഫിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള മൃഗങ്ങളെയും ജന്തുക്കളെയുമൊക്കെ ഈ കോഫിയിലൂടെ ലഭിക്കും. രുചി മാത്രമല്ല, ഇവിടുത്തെ കോഫി ഉണ്ടാക്കുന്ന ആളുകളുടെ കല ആസ്വദിക്കാനും സാധിക്കും. മൈ കോഫി എന്ന റെസ്‌റ്റോറന്റിലാണ് ഇത്ര രുചികരമായ കോഫി ലഭിക്കുന്നത്.
ലാറ്റെ ആര്‍ട്ട് എന്ന സങ്കേതമാണ് ഇതിനടിസ്ഥാനം. ഇതിന്റെ 3ഡി സംവിധാനം ഉപയോഗിച്ചാണ് ജീവജന്തുക്കളെ കാപ്പിയ്ക്കുള്ളില്‍ സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha

























