68-കാരി ഗിന്നസ് ബുക്കിലെത്തിയത് ടെഡി ബിയറുകളോടൊപ്പം!

കുട്ടികളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരാണ് ടെഡി ബിയറുകള്‍. കുട്ടികള്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും ടെഡി ബിയറുകള്‍ പ്രിയപ്പെട്ടവയാണെന്ന് തെളിയിക്കുകയാണ് 68 വയസുള്ള ജാക്കി മിലീസ് എന്ന അമേരിക്കക്കാരി. ലോകത്ത് ഏറ്റവുമധികം ടെഡി ബിയറുകള്‍ കൈയിലുള്ള വ്യക്തി എന്ന റിക്കാര്‍ഡ് ഇപ്പോള്‍ ജാക്കിയുടെ പേരിലാണ്.
അമേരിക്കയിലെ ഡക്കോട്ടയിലുള്ള ഇവരുടെ വീട് നിറയെ ടെഡി ബിയറുകളാണ്. എട്ടു വയസുള്ളപ്പോഴാണ് ആദ്യമായി ടെഡി ബിയര്‍ പാവകള്‍ ജാക്കി കാണുന്നത്. ടെഡി ബിയറിന്റെ കഥ ഇഷ്ടപ്പെട്ട ജാക്കി അന്നു മുതല്‍ കഴിയുന്നത്ര ടെഡികളെ വാങ്ങി തന്റെ വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി. ഇവയുടെ ശേഖരം കൂടിക്കൂടി 3,000 എണ്ണത്തില്‍ എത്തിയപ്പോഴാണ് ഗിന്നസ് അധികൃതരെ സമീപിക്കാന്‍ തീരുമാനിച്ചത്.

അങ്ങനെ ഏറ്റവും കൂടുതല്‍ ടെഡി ബിയറുകളുടെ ഉടമ എന്ന റിക്കാര്‍ഡ് ജാക്കിയുടെ പേരിലായി. കാല്‍ ഇഞ്ചു മാത്രം നീളമുള്ള മിനി ടെഡി ബിയര്‍ മുതല്‍ എട്ട് അടി നീളമുള്ള ഭീമന്‍ ടെഡി വരെ ഇവരുടെ വീട്ടിലുണ്ട്. അമേരിക്കയില്‍ നിന്നുള്ളതിനു പുറമേ മറ്റ് 29 രാജ്യങ്ങളില്‍ നിന്നുള്ള ടെഡി പാവകള്‍ ജാക്കിയുടെ പക്കലുണ്ട്.
https://www.facebook.com/Malayalivartha

























