Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

പെരുമ്പാമ്പിനെ പിടികൂടി വിഴുങ്ങാന്‍ ശ്രമിച്ച രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ (വീഡിയോ)

14 NOVEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

രാജവെമ്പാല എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും പറയുന്നത് പാമ്പുകളുടെ രാജാവെന്നാണ്. മറ്റു പാമ്പുകളില്‍ നിന്ന് വലിപ്പത്തിലും മറ്റുമുള്ള വ്യത്യാസവും, അതിന്റെ വംശത്തില്‍ നിന്നുതന്നെയുള്ളവയെ ഭക്ഷണമാക്കുന്ന ശീലക്കാരനുമായത് കൊണ്ടൊക്കെയാണ് ഈ പേര് കിട്ടിയത്. വലിപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും, അനക്കോണ്ടയും.

ഇവയില്‍ അനക്കോണ്ട തെക്കേ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നാട്ടിലെ രാജവെമ്പാലയുമായി വലിയ മല്‍പ്പിടിത്തത്തിനു വഴിയില്ല. എന്നാല്‍ വിശപ്പു സഹിക്കാതായാല്‍ വലുതെന്നോ ചെറുതെന്നോ നോക്കാതെ ഒരു പെരുമ്പാമ്പിനെ കൈപിടിയിലാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് തായ്‌ലന്‍ഡില്‍ നിന്നൊരു രാജവെമ്പാല.

17 അടി നീളമുള്ള രാജവെമ്പാലയെയാണ് തായ്‌ലന്‍ഡിലെ ഒരു റിസോര്‍ട്ടിനു സമീപം കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടികൂടി വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന നിലയിലായിരുന്നു രാജവെമ്പാല. ഏതാണ്ട് 7 അടിയോളം നീളമുണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. തന്നെ തിന്നാതിരിക്കാന്‍ രാജവെമ്പാലയുടെ തലയില്‍ ചുറ്റിക്കിടക്കുന്ന രീതിയിലായിരുന്നു പെരുമ്പാമ്പ്. എന്നാല്‍ രാജവെമ്പാലയുടെ വിഷമേറ്റ് പെരുമ്പാമ്പ് തളര്‍ന്നിരുന്നു. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ രണ്ടു ജീവികളും അവശനിലയിലായിരുന്നു.

മൂന്നു മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തകരെത്തിയപ്പോഴേക്കും പെരുമ്പാമ്പിനെ ഉപേക്ഷിച്ച് ഒരു പനയുടെ ചുവട്ടില്‍ പിണഞ്ഞു കിടക്കുന്ന രീതിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ആളുകള്‍ കൂടിയതോടെയാകാം രാജവെമ്പാല ഇരയെ ഉപേക്ഷിച്ചതെന്നാണു കരുതുന്നത്. പെരുമ്പാമ്പിനെ ചത്ത നിലയില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

അഞ്ചംഗ രക്ഷാസംഘം ഏറെ പണിപ്പെട്ടാണ് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് പാമ്പിനെ കൂട്ടിലാക്കി വൈകുന്നേരത്തോടെ കാട്ടിലേക്ക് സ്വതന്ത്രമാക്കി വിടുകയും ചെയ്തു. 18 അടി വരെ നീളം വയ്ക്കുന്നവയാണ് രാജവെമ്പാലകള്‍. 22 അടി നീളമുള്ള രാജവെമ്പാലയെ വരെ കര്‍ണ്ണാടകയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (7 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (7 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (7 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (8 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (8 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (8 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (8 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (8 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (8 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (9 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (9 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (10 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (10 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (10 hours ago)

Malayali Vartha Recommends