ബാര്‍ബിക്ക് ഹിജാബ് ധരിക്കാന്‍ മോഡലായത് യുഎസ് ഫെന്‍സിംഗ് താരം!

ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാര്‍ബി പാവ പുറത്തിറങ്ങുന്നു. ഹിജാബ് ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് പാവ പുറത്തിറക്കിയത്.
ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ് ഇയര്‍ പരിപാടിയില്‍ വച്ചാണ് ബാര്‍ബി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
'എന്റെ ബാല്യകാല സ്വപ്നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.' ഇബ്തിഹാജ് പ്രതികരിച്ചു.
അടുത്ത വര്‍ഷത്തോടെ ഹിജാബ് ധരിച്ച പാവയെ വിപണിയില്‍ എത്തിക്കാനാണ് ബാര്‍ബിയുടെ തീരുമാനം.
റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് ഫെന്‍സിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ മുസ്ലിം വനിത എന്ന നേട്ടവും 31-വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























