വീടിനുള്ളിലെ തൊട്ടിലില്‍ പുലി, മയക്കുവെടി വെച്ച് പുലിയെ പിടികൂടി

മാചല്‍ പ്രദേശിലെ ഒരു വീടിനുള്ളില്‍ കയറിയ പുലി ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയത് തൊട്ടിലായിരുന്നു. മാത്രമല്ല മുറിക്കുള്ളിലേക്ക് കയറിയ മൂന്നുവയസുകാരന്‍ ഗൗരവിനെയും പിതാവ് ദിനേഷ് കുമാറിനെയും ആക്രമിക്കുകയും ചെയ്തു. വീടിനു പുറത്തു നിന്ന് കളിക്കുകയായിരുന്ന കുട്ടിയുമായി ദിനേഷ് കുമാര്‍ മുറിക്കുള്ളിലേക്ക് കയറിയപ്പോള്‍ തൊട്ടിലില്‍ കിടക്കുകയായിരുന്ന പുലി ഇവര്‍ക്കു നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുട്ടിയുടെ കാലില്‍ പുലിയുടെ പല്ല് ആഴത്തിലിറങ്ങി പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ദിനേഷ് കുമാറിന്റെ വയറിലും കാലിലും പുലിയുടെ നഖം കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ഈ സമയം വീട്ടിലുണ്ടായിരുന്ന ദിനേഷ് കുമാറിന്റെ ഭാര്യയും മറ്റ് രണ്ട് കുട്ടികളും ഇവരെ പുലി ആക്രമിച്ചില്ല. പിന്നീട് വീടിനു പുറത്തേക്കു ചാടിയ പുലി മറ്റൊരു വീട്ടില്‍ കയറി ഒളിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം മയക്കുവെടി വെച്ചാണ് പുലിയ പിടികൂടിയത്.
ഒന്നര വയസ് മാത്രം പ്രായം തോന്നിക്കുന്ന പുലി അമ്മയില്‍ നിന്നും വേര്‍പെട്ടുപോയതാണെന്നാണ് കരുതുന്നത്. പുലിയെ കാട്ടില്‍ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























