വയറു കത്തുന്നവരുടെ വിശപ്പകറ്റുന്ന ക്രിസ്മസ് ട്രീ!

കാഴ്ചയ്ക്കു സുഖം പകരുന്ന ക്രിസ്മസ് ട്രീയാണ് സാധാരണയായി ഏവരും ഒരുക്കാറുള്ളത്.
എന്നാല്‍ പാവപ്പെട്ടവന്റെ വയറിനു സുഖം പകരുന്ന ഒരു ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുകയാണ് ഗ്രീസിലെ ഏഥന്‍സ് സര്‍വകലാശാല.
സര്‍വകലാശാലാ ആസ്ഥാനത്താണ് ഭക്ഷണപദാര്‍ഥങ്ങള്‍ കൊണ്ടുള്ള ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.
വേള്‍ഡ് എന്‍ജിഒ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിലാണ് 'വിശപ്പില്ലാത്ത ക്രിസ്മസിന്' വേണ്ടി വേറിട്ട ട്രീ ഒരുക്കിയിരിക്കുന്നത്.
പാല്‍ ടിന്നുകളും മറ്റു ഭക്ഷണപദാര്‍ഥങ്ങളും അടുക്കിവച്ച് നിര്‍മിച്ചിരിക്കുന്ന ട്രീയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളവ എടുക്കാനാവും.

https://www.facebook.com/Malayalivartha


























