ബാറ്റ്മാനെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളോ...? ഇന്ത്യയ്ക്ക് ശാന്താബെന്‍ എന്നൊരു ബാറ്റ് വുമണ്‍ ഉണ്ടെന്നറിയാമോ...?

നൂറുകണക്കിന് വവ്വാലുകള്‍ക്കൊപ്പം കഴിയുന്ന ഒരു വീട്ടമ്മ. സിനിമയിലല്ല, ജീവിതത്തിലെ ബാറ്റ് വുമണായി മാറിയിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ശാന്താബെന്‍ പ്രജാപതി. ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നത് 500 മുതല്‍ 1,000 വരെ വവ്വാലുകളെയാണ്. കളിമണ്ണ് കൊണ്ട് നിര്‍മിച്ച ശാന്താബെന്നിന്റെ വീട്ടില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഈ വവ്വാലുകളുണ്ട്. മറ്റുള്ളവര്‍ക്ക് ശല്യമായി മാറുന്ന വവ്വാലുകള്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നാണ് പ്രജാപതി ബെന്‍ പറയുന്നത്.
ആദ്യം ഒരു വവ്വാല്‍ മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇത് എന്നെ വളരെയധികം അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് ആ വവ്വാലിനെ ഇവിടെ നിന്നും ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അത് പാപമായാണ് എല്ലാവരും വിശ്വിസിക്കുന്നത്. തുടര്‍ന്ന് ഇവിടെ താമസിക്കാന്‍ ഞാന്‍ ഈ വവ്വാലിനു അനുവാദം നല്‍കി. പിന്നീട് ഓരോദിവസവും ഇവിടേക്ക് വരുന്ന വവ്വാലുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു...' ശാന്താബെന്‍ പറയുന്നു.
എഴുപത്തിമൂന്നുകാരിയായ ശാന്താബെന്നിന്റെ ഭര്‍ത്താവ് നേരത്തെതന്നെ മരിച്ചു പോയിരുന്നു. ഒറ്റപ്പെടലിന്റെ വിരസത ഇവര്‍ മറക്കുന്നത് ഈ വവ്വാലുകളെ പരിപാലിച്ചും ഇവരോടു സംസാരിച്ചുമാണ്. വവ്വാലുകള്‍ താമസിക്കുന്ന ഈ വീട് എല്ലാ ദിവസവും ശാന്താബെന്‍ വൃത്തിയാക്കും. ഇടയ്‌ക്കൊക്കെ മടുപ്പ് തോന്നാറുണ്ടെങ്കിലും അതിന് ഒരിക്കലും മുടക്കം വരുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ബാറ്റ് വുമണ്‍ എന്ന വിളിപ്പേരാണ് എല്ലാവരും ഇവര്‍ക്കു നല്‍കിയിരിക്കുന്നത്.
നാലുമക്കളുടെ അമ്മയായ ശാന്താ ബെന്‍ അവരിലൊരാള്‍ക്ക് ജന്മം നല്കിയതും വവ്വാലുകള് ജീവിക്കുന്ന ഈ മുറിക്കുള്ളിലായിരുന്നു. ഈ സമയം കുറച്ച് വവ്വാലുകളും മുറിക്കുള്ളിലുണ്ടായിരുന്നു. വവ്വാലുകളോടുള്ള പേടി കാരണം തന്റെ മക്കളും കൊച്ചുമക്കളും ഈ മുറിയ്ക്കുള്ളിലേക്ക് പ്രവേശിക്കില്ലെന്നാണ് ശാന്താബെന്‍ പറയുന്നത്. സമയമാകുമ്പോള്‍ ഈ വവ്വാലുകള്‍ ഇവിടം വിട്ട് പോകുമെന്നും അവര്‍ക്ക് ഇഷ്ടമുള്ള നാള്‍ വരെ ഇവിടെ താമസിക്കട്ടെയെന്നും ശാന്താബെന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























