കാട്ടുതീയില്‍ അകപ്പെട്ട മുയലിന് യുവാവ് രക്ഷകനായി: ആളിപ്പടരുന്ന കാട്ടുതീയില്‍ നിന്ന് മുയലുമായി ഓടുന്ന വീഡിയോ വൈറലാകുന്നു, സാമൂഹ്യമാധ്യമങ്ങള്‍ അജ്ഞാതനായ സൂപ്പര്‍ ഹീറോയെ തേടുന്നു

കാട്ടുതീയില്‍ അകപ്പെട്ട മുയലിന് രക്ഷകനായത് അജ്ഞാതനായ യുവാവ്. കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയിലാണ് മുയല്‍ അകപ്പെട്ടുപ്പോയത്. മുയല്‍ കാട്ടുതീയില്‍ അകപ്പെട്ടത് കണ്ട യുവാവ് മറ്റൊന്നും നോക്കാതെ അതിന്റെ അടുത്തേക്ക് ഓടി വാരിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
കാട്ടുതീയില്‍ നിന്ന് മുയലിനെ രക്ഷിക്കുന്ന അമേരിക്കക്കാരനായ യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എന്നാല്‍ സൂപ്പര്‍ ഹീറോ ആയി മാറിയ ഈ അജ്ഞാതനായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. റോഡരികില്‍ നിന്നാണ് മുയലിന് യുവാവ് രക്ഷകനായത്.
മുയലിനെ തീയുടെ സമീപത്ത് നിന്നു തന്നെ യുവാവ് കൈ കാട്ടി വിളിക്കുന്നതും, പിന്നാലെ ആളിപ്പടരുന്ന തീയിലേയ്ക്ക് ചെന്നടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം സമീപത്തുണ്ടായിരുന്ന പ്രസ് ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ഏകദേശം ഒരുലക്ഷം ഏക്കറോളം വനഭൂമിയാണ് കത്തി നശിച്ചത്.
https://www.facebook.com/Malayalivartha


























