Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വേഗതയുടെ ഇതുവരെയുള്ള റിക്കാര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ഹൈപ്പര്‍ലൂപ്പിന്റെ മൂന്നാം പരീക്ഷണയോട്ടം; ഈ വേഗത്തില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്താന്‍ വേണ്ടത് വെറും 55 മിനിറ്റ് ! ഇനി ലക്ഷ്യം മണിക്കൂറില്‍ 1200 കിലോമീറ്റര്‍

22 DECEMBER 2017 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വേഗതയുടെ റിക്കാര്‍ഡുകള്‍ കടപുഴക്കി ഹൈപ്പര്‍ലൂപ്പിന്റെ തേരോട്ടം. മൂന്നാം പരീക്ഷണയോട്ടത്തില്‍ 240 മൈല്‍ ( 387 കി.മീ) വേഗമാണ് ഹൈപ്പര്‍ ലൂപ്പ് കൈവരിച്ചത്. ഇതോടെ നിലവില്‍ ഏറ്റവും വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും ഹൈപ്പര്‍ലൂപ്പിനായി. ഡിസംബര്‍ 15-ന് നടന്ന പരീക്ഷണയോട്ടത്തിന്റെ വിവരങ്ങളാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പുറത്തുവിട്ടത്. യാത്രക്കാര്‍ക്കു സഞ്ചരിക്കാനുള്ള അറയായ 'പോഡി'ന്റെ ആദ്യ മാതൃക മണിക്കൂറില്‍ 387 കിലോമീറ്റര്‍ വരെ വേഗമാണു കൈവരിച്ചത്. സ്റ്റാര്‍ട് അപ് കമ്പനിയായ ഹൈപ്പര്‍ലൂപ്പ്് വണ്‍ വികസിപ്പിച്ച ആദ്യ തലമുറ പാസഞ്ചര്‍ പോഡായ 'എക്‌സ് പി – 1' ആണ് ആദ്യ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. ഇത് ആദ്യ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ എന്ന റിക്കോര്‍ഡ് വേഗം കൈവരിച്ചിരുന്നു.

ഹൈപ്പര്‍ലൂപ്പ് വണ്‍ കുതിച്ചത് അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ തയ്യാറാക്കിയ 'ഡെവ്‌ലൂപ്' എന്ന പരീക്ഷണ ട്രാക്കിലാണ്. അമേരിക്കയിലും അബുദാബിയിലും തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച ഹൈപ്പര്‍ ലൂപ്പ് വണ്‍ അടുത്തിടെ വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. തിരുവന്തപുരത്തു നിന്നും ബെംഗളൂരുവിലേയ്ക്കുള്ള 736 കിലോമീറ്റര്‍ താണ്ടാന്‍ 41 മിനിറ്റും ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള 334 കിലോമീറ്റര്‍ 20 മിനിറ്റും ന്യൂഡല്‍ഹിയില്‍ നിന്ന് ജയ്പൂര്‍, ഇന്‍ഡോര്‍ വഴി മുംബൈയിലേയ്ക്കുള്ള 1317 കിലോമീറ്റര്‍ താണ്ടാന്‍ 55 മിനിറ്റും മുംബൈയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേയ്ക്കുള്ള 1102 കിലോമീറ്റര്‍ താണ്ടാന്‍ 50 മിനിറ്റും മാത്രം മതി എന്നായിരുന്നു വിഷന്‍ ഫോര്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് കമ്പനി അറിയിച്ചത്.

ദുബായ്-അബുദാബി റൂട്ടില്‍ ഇത്തരത്തില്‍ റെയില്‍പാത ക്രമീകരിക്കാന്‍ ദുബായ് സര്‍ക്കാര്‍ സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്. 2013-ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌കാണ്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനിറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.

യാത്രക്കാരെയും സാധനസാമഗ്രികളെയുമൊക്കെ പോഡിനുള്ളിലാക്കി സമ്മര്‍ദം തീരെ കുറവുള്ള കുഴലിലൂടെ കടത്തിവിടുകയാണു ഹൈപ്പര്‍വണ്‍ ചെയ്യുന്നത്. ഘട്ടം ഘട്ടമായി വേഗം വര്‍ധിപ്പിക്കാന്‍ വൈദ്യുത പ്രൊപ്പല്‍ഷനെയാണ് കമ്പനി ആശ്രയിക്കുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയിലൂടെ ട്രാക്കില്‍ നിന്ന് ഉയര്‍ന്നു കുതിക്കുന്ന പോഡുകള്‍ക്ക് വിമാനങ്ങളുടെ വേഗം കൈവരിക്കാനാവും. കുഴലിനുള്ളിലാണു സഞ്ചാരമെന്നതിനാല്‍ ഏറോഡൈനാമിക് ഡ്രാഗ് തീര്‍ത്തും കുറഞ്ഞിരിക്കുകയും പോഡുകളുടെ അതിവേഗത്തെ ദീര്‍ഘദൂരത്തേക്കു നിലനിര്‍ത്താനുമാവും.

കഴിഞ്ഞ മാസം ശൂന്യമായ കുഴലിലൂടെയുള്ള ഹൈപ്പര്‍ലൂപ് പരീക്ഷണം കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രത്യേകമായി നിര്‍മ്മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends