Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

സജിയുടെ മനസ് ഉയര്‍ന്നു പൊങ്ങി പൃഥിരാജിന്റെ 'വിമാന'ത്തിനൊപ്പം; സ്വന്തം ജീവിതം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സജിയുടെ മുഖത്ത് തെളിഞ്ഞത് സന്തോഷപൂരം

26 DECEMBER 2017 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്വന്തം ജീവിതകഥ വെള്ളിത്തിരയിലൂടെ കണ്ട സജിയുടെ മുഖത്തു വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. കാത്തിരിപ്പിനുശേഷം പൃഥ്വിരാജിന്റെ വിമാനം പറന്നുയര്‍ന്നപ്പോള്‍ മൂകനും ബധിരനുമായ സജിയുടെ മനസ് നിറഞ്ഞു. തിയറ്ററില്‍ സ്വന്തം പേര് എഴുതിക്കാണിച്ചപ്പോള്‍ അഭിമാനത്തോടെ സജി ആംഗ്യം കാണിച്ചു. 'വിമാനം' എന്ന ചലച്ചിത്രം, സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയിപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന്‍ സജി തോമസിന്റെ ജീവിതകഥയാണ്. പൃഥ്വിരാജിന്റെ ഭാവപ്പകര്‍ച്ചയില്‍ സജി വിസ്മയിച്ചു, മൂകമായി കരഞ്ഞു. തൊടുപുഴ ആശീര്‍വാദ് സിനിപ്ലസില്‍ സജിയുടെ അടുത്തിരുന്ന ഭാര്യ മരിയയും മകന്‍ ജോഷ്വയും വികാരഭരിതരായി. മരിയയുടെ കണ്ണില്‍ നനവു പടര്‍ന്നു.

സിനിമ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി കാണണമെന്നു സജി മരിയയോട് ആംഗ്യം കാണിച്ചു. മുഖത്ത് അഭിമാനത്തിന്റെ ഭാവം നിറഞ്ഞു. ഇനിയും കാണണം, അത്രമാത്രം ഇഷ്ടപ്പെട്ടു മരിയയും പറഞ്ഞു.താനനുഭവിച്ച ദുരിതവും കഷ്ടപ്പാടും സമര്‍പ്പണവും പൃഥ്വിരാജിലൂടെ കണ്ടപ്പോള്‍ മനസു നിറഞ്ഞെന്നു സജി പറഞ്ഞതായി മരിയ ദീപികയോടു പറഞ്ഞു. സജിയുടെ നാവാണ് ഭാര്യ മരിയ. സിനിമ കണ്ടപ്പോള്‍ വിമാനത്തിന്റെ നിര്‍മാണത്തിനായി അനുഭവിച്ച ത്യാഗം, ചോര്‍ന്നൊലിക്കുന്ന വീട്, കുട്ടിയുടെ വിദ്യാഭ്യാസം, സ്വപ്നസാക്ഷാത്കാരത്തിനായി ആവശ്യമായ പണം ഇതെല്ലാം മനസിലേക്ക് ഓടി എത്തിയെന്നും മരിയ പറഞ്ഞു.

സജിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. വെള്ളിയാമറ്റത്തെ കുന്നുകളില്‍ റബറിനു മരുന്നു തളിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ കണ്ടതോടെയാണ് സജിയുടെ മനസും പറന്നുതുടങ്ങിയത്. പതുക്കെ അടുത്തുകൂടി അതിലെ ജീവനക്കാരുമായി ചങ്ങാത്തത്തിലായി. വിലാസം വാങ്ങി പോക്കറ്റിലിട്ടു. ഒടുവില്‍ അവര്‍ മറന്ന ഒരുദിവസം മുംബൈയിലെ വിലാസം തേടിപ്പിടിച്ചെത്തിയത് അവരെ അത്ഭുതപ്പെടുത്തി. ഏഴുവര്‍ഷം കൊണ്ടാണു സജി വിമാനം ഉണ്ടാക്കിയത്. സാന്പത്തിക പരാധീനതകള്‍ മൂലമാണു പണി നീണ്ടുപോയത്. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷന്‍ ജോലിചെയ്തും റബര്‍ കൃഷിയിലെ വരുമാനം ഉപയോഗിച്ചും വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങള്‍ വാങ്ങി. രാജ്യത്തെ പ്രമുഖ വിമാനക്കന്പനികളില്‍ നേരിട്ടുചെന്നു സാങ്കേതികവിദ്യകള്‍ മനസിലാക്കി. ബംഗളുരുവില്‍നിന്നും വിമാനത്തിന്റെ പാര്‍ട്‌സുകള്‍ വാങ്ങി.

നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇന്റര്‍നെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങള്‍ ദൂരീകരിച്ചാണ്. നിര്‍മാണം പകുതിയായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് മാതൃക അയച്ചുകൊടുത്തു. രാജീവ് ഗാന്ധി സജിക്കു ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ആ പ്രതീക്ഷ അസ്തമിച്ചു.കുറെ നാളുകള്‍ക്കുശേഷം ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിമാനം 2005-ല്‍ തൊടുപുഴ കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ഷികമേളയിലെത്തിയ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം സജിയെ അഭിനന്ദിച്ചു.

പറക്കാന്‍ ശേഷിയില്ലാതിരുന്ന ആദ്യവിമാനം മറ്റക്കരയിലെ വിശ്വേശ്വരയ്യ എന്‍ജിനിയറിംഗ് കോളജ് വിലയ്ക്കു വാങ്ങി. കുറേക്കാലം ഈ കോളജിലെ വിദ്യാര്‍ഥികളെ വിമാനത്തിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ജോലിയായിരുന്നു സജിക്ക്. പിന്നീട് എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡറായിരുന്ന എസ്.കെ.ജെ. നായരുടെ ഉപദേശം സ്വീകരിച്ചു വിമാനനിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. സജിയുടെ ജീവിതകഥ സണ്‍ഡേ ദീപികയിലെ 'ആകാശം തൊട്ട സ്വപ്നം' എന്ന ഫീച്ചറിലൂടെയാണ് പുറംലോകം അറിഞ്ഞത്. നവാഗതനായ പ്രദീപ് എം. നായര്‍ സംവിധാനം ചെയ്ത 'വിമാനം' ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (18 minutes ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (23 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (58 minutes ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (1 hour ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (1 hour ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (5 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (5 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (5 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (5 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (5 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (5 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends