Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ ദ്വീപില്‍ പൂച്ചകളുടെ കാര്യം കഴിഞ്ഞേയുള്ളൂ മനുഷ്യര്‍ക്ക് പ്രാധാന്യം!

02 JANUARY 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അവോഷിമയില്‍ പൂച്ചകള്‍ രാജാക്കന്മാരെ പോലെയാണ്. അവര്‍ ഭാഗ്യവും നല്ല ഭാവിയും ഉണ്ടാക്കുമെന്നാണ് ഈ ദ്വീപ് നിവാസികളുടെ വിശ്വാസം. അതുകൊണ്ടു തന്നെ മെരുങ്ങാത്ത പൂച്ചകളേയും അവര്‍ നന്നായി ശുശ്രൂഷിക്കും. ഭക്ഷണം നല്‍കും. എന്നിട്ടും പൂച്ചകളുടെ ദ്വീപിലേക്ക് ഭാഗ്യവും സൗഭാഗ്യവും കടന്നുവന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഈ ദ്വീപിലെ ജനസംഖ്യ ആയിരത്തില്‍ നിന്നും നൂറായി ചുരുങ്ങി. 2011-ലെ സുനാമിയിലും ദ്വീപില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. 1945-ല്‍ ഇവിടെ 900 പേരുണ്ടായിരുന്നതായി രേഖകളില്‍ പറയുന്നുണ്ട്. അന്നും ഇന്നും ദ്വീപിലെ താമസക്കാര്‍ എല്ലാവരും മത്സ്യത്തൊഴിലാളികളായിരുന്നു.

പൂച്ചകളുടെ ആധിക്യം മൂലമാണ് ഈ ദ്വീപില്‍ നിന്നു ഭൂരിഭാഗവും വിട്ടുപോയത്. ദ്വീപില്‍ ബാക്കിയായ മനുഷ്യരാവട്ടെ ഇന്നും പൂച്ചകളെ നന്നായി പരിപാലിക്കുന്നുണ്ട്. നിലവില്‍ ഇവിടെ ഒരു നായ പോലും ഇല്ല. പൂച്ചകളാല്‍ നിറഞ്ഞ ഈ ദ്വീപില്‍ ഒരു നായയും ഭാഗ്യപരീക്ഷണം നടത്താന്‍ എത്തിയില്ലെന്നു പറയുന്നതാകും സത്യം. ജപ്പാന്‍ മിയാഗിയിലെ ഈ കൊച്ചു ദ്വീപിലുള്ളവര്‍ക്ക് പൂച്ചകള്‍ ഭാഗ്യം കൊണ്ടുവന്നു നല്‍കുന്നില്ലെങ്കിലും ഒരു പാട് വിനോദസഞ്ചാരികള്‍ ഈ പൂച്ചകളെ തേടി ഇവിടെയെത്തുന്നുണ്ട്. ദ്വീപിലെ ജനസംഖ്യ കുറവായതിനാല്‍ സഞ്ചാരികള്‍ ഏറെയും ഇവിടം ഇഷ്ടപ്പെടുകയും ചെയ്യുന്നു.

പട്ടുനൂല്‍പ്പുഴു കൃഷിയെ ചുണ്ടെലികളില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനായാണ് പൂച്ചകളെ ദ്വീപിലേക്ക് എത്തിച്ചത്. പതുക്കെ കൃഷി ദ്വീപിനെ വിട്ടു. എന്നാല്‍ പൂച്ചകള്‍ വിട്ടില്ല. പൂച്ചകളുടെ എണ്ണവും പതുക്കെ വര്‍ധിച്ചു. അതേസമയം മനുഷ്യരുടെ എണ്ണം നൂറില്‍ താഴുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മനസിലാക്കുന്നതിനും പൂച്ചകള്‍ സഹായിക്കുമെന്നാണ് ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. പൂച്ചകളുടെ സ്വന്തം ദ്വീപായതിനാല്‍ തന്നെ ഒരു വളര്‍ത്തുപട്ടിക്കുപോലും ഇവിടെ സ്ഥാനമില്ല. വിനോദസഞ്ചാരികള്‍ക്കും ഇവിടെ പട്ടികളുമായി വരുന്നതിനു വിലക്കുണ്ട്. ആയിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ഇവിടെ വിനോദയാത്രികരായി എത്തുന്നത്. ഈ പൂച്ചക്കൂട്ടത്തെ കാണാന്‍ വേണ്ടി മാത്രമാണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്.

ദ്വീപിലെ രണ്ടു വില്ലേജുകള്‍ കൂടിച്ചേരുന്ന ഭാഗത്തു പൂച്ചകള്‍ക്കായി ഒരു ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കല്‍ ദ്വീപിലെ ഒരു മത്സ്യത്തൊഴിലാളി അബദ്ധത്തില്‍ ഒരു പൂച്ചയെ കൊല്ലാനിടയായി. ആ പൂച്ചയെ സംസ്‌കരിച്ച സ്ഥലത്തു പിന്നീട് ക്ഷേത്രം ഒരുക്കുകയായിരുന്നു. തീരപ്രദേശമായ ഇഹൈമില്‍ നിന്നും ദിവസത്തില്‍ രണ്ടു തവണ ഇവിടേക്കു ബോട്ട് സര്‍വ്വീസുണ്ട്. ഇതിലാണു പൂച്ച സ്‌നേഹികളായ ടൂറിസ്റ്റുകളും ദ്വീപ് വാസികള്‍ക്കാവശ്യമായ സാധനങ്ങളും എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends