Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പയ്യന് 16-ാം വയസ്സില്‍ തന്നെ പൊക്കം 7 അടി 4 ഇഞ്ച് ഉണ്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്റെ വിശേഷങ്ങള്‍ കേള്‍ക്കൂ

08 MARCH 2018 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബ്രിട്ടനിലെ ബ്രാന്‍ഡണ്‍ മാര്‍ഷലിന് 16 വയസ്സകുന്നതേയുള്ളൂ. പക്ഷേ അതിനുള്ളില്‍ തന്നെ ലോകക്കാരുടെ മുഴുവന്‍ ശ്രദ്ധയും നേടിക്കഴിഞ്ഞു. എന്നു പറഞ്ഞാല്‍ അത് അതിശയോക്തയല്ല. ബ്രാന്‍ഡന് ഇപ്പോള്‍ തന്നെ 7 അടി നാല് ഇഞ്ച് നീളമുണ്ട് എന്നതാണ് അവനെ ശ്രദ്ധാകേന്ദ്രം ആക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരനാണ് ബ്രാന്‍ഡന്‍.

ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 5 ഇഞ്ച് നീളമാണ് അവന് കൂടിയത്. എന്നാല്‍ കൗതുകകരമായ വസ്തുത അവന്റെ വളര്‍ച്ച പൂര്‍ണ്ണത എത്തിയിട്ടില്ല എന്നതാണ്. പുരുഷന്മാര്‍ക്കു പൊതുവേ 25 വയസ്സു വരെ നീളം വയ്ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. ആ നിലയ്ക്ക് ഇവന് ഇനിയും നീളം വയ്ക്കും എന്നു തന്നെയാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്.

ഇതു വരെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ 7 അടി എട്ട് ഇഞ്ച് നീളമുള്ള ബ്രോക് ബ്രൗണ്‍ എന്ന യുവാവായിരുന്നു. എന്നാല്‍ ബ്രോകിന് അടുത്തിടെ 20 വയസ്സു തികഞ്ഞതോടെ ടീനേജുകാരന്‍ എന്ന പദവി നഷ്ടമായി. ( 13 മുതല്‍ 19 വയസ്സുകാരുടെ വയസ്സിനോടൊപ്പം മാത്രമല്ലേ ടീന്‍ (ഠTEEN ) എന്നു ചേര്‍ത്തു പറയാറുള്ളൂ. തേര്‍ട്ടീന്‍, ഫോര്‍ട്ടീന്‍... എന്നിങ്ങനെ നയന്റീന്‍ (19) കഴിയുന്നതോടെ അവരുടെ ടീനേജ് പ്രായം കഴിയുമല്ലോ). ആ കണക്കില്‍ ഇപ്പോള്‍ ടീനേജ് അവസ്ഥയുള്ള ബ്രാന്‍ഡന്‍ മാര്‍ഷല്‍ തന്നെയാണ് കൗമാരക്കാര്‍ക്കിടയിലെ പൊക്കക്കാരന്‍.

സുഹൃത്തുക്കള്‍ അവനിട്ടിരിക്കുന്ന പേര് ടൈനി(കൊച്ച്) എന്നാണ്. ബാസ്‌കറ്റ് ബോള്‍ താരമാകണമെന്ന ബ്രാന്‍ഡന്റെ ആഗ്രഹം അടുത്തിടെ സഫലമായി. വെല്‍ഷ് ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമിലേക്ക് അവനെ തെരഞ്ഞെടുത്തു. അവന്റെ അമ്മ 49-കാരിയായ ലിനെ ക്വല്‍ഷ് പറയുന്നത്, അവന്റെ ഉയരം എത്ര എത്തുമെന്നതിനെ കുറിച്ച് തനിക്ക് ഒരു ഊഹവുമില്ലെന്നാണ്. സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള മേല്‍ക്കൂരകളും മച്ചുകളും വാതിലുകളുമെല്ലാം അവന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ കിംഗ് സൈസ് ബെഡ് ആണ് അവന്‍ ഉപയോഗിക്കുന്നത്. എങ്കിലും അവനു വേണ്ടി 8 അടി നീളമുള്ള ഒരു കട്ടില്‍ പണിയുവാന്‍ തങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും അവന്റെ അമ്മ പറയുന്നു.

റോഡിലൂടെ അവനോടൊപ്പം നടക്കുമ്പോള്‍ കൗതുകകരമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നു ലിനെ ക്വല്‍ഷ് പറയുന്നു. ആളുകള്‍ അവനെ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുകയും അവനോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ അനുമതി ചോദിക്കുകയുമൊക്കെ ചെയ്യാറുണ്ടത്രേ.

ഇംഗ്ലണ്ടിലെ സഫോള്‍ക്കിലെ ബറി സെന്റ് എഡ്മണ്ട്‌സിലാണ് ബ്രാന്‍ഡനും കുടുംബവും താമസിക്കുന്നത്. 6 അടി 11 ഇഞ്ച് വളര്‍ച്ച എത്തിയപ്പോഴാണ് അവന്‍ പത്ര തലക്കെട്ടുകളില്‍ നിറഞ്ഞത്. അതിനുശേഷം അവന്‍ വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. മെഡിക്കല്‍ രംഗത്തുള്ളവര്‍ അവനെ കൊണ്ടു പോയി ധാരാളം പരീക്ഷണങ്ങളൊക്കെ നടത്തിയെങ്കിലും വ്യത്യാസമൊന്നും കണ്ടില്ല. എന്നാല്‍ അടുത്തിടെ നടത്തിയ ചില പരിശോധനകളില്‍ നിന്നും ഉയരം ക്രമപ്പെടുത്തുന്ന ക്രോമസോമായ ക്രോമസോം 12 ബ്രാന്‍ഡനില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

9 വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു താനെന്നും അതിനു ശേഷമാണ് വളര്‍ച്ചയില്‍ ഈ കുതിപ്പ് ഉണ്ടായതെന്നുമാണ് ബ്രാന്‍ഡന്‍ പറയുന്നത്. സൈസ് 17 ആണ് അവന്റെ പാദങ്ങളുടെ വലിപ്പം. അതുകൊണ്ട് തന്നെ ഷൂസുകള്‍ തെരഞ്ഞാല്‍ കിട്ടാറില്ലത്രേ. അഥവാ കിട്ടിയാല്‍ തന്നെ വളരെ വലിയ വിലകൂടിയതായിരിക്കുമെന്ന് അവന്‍ പരാതിപ്പെടുന്നു.

ദേശീയ ബാസ്‌കറ്റ് ബോള്‍ ലീഗ് ടീമായ ബറിബുള്‍ഡോഗ്സില്‍ കളിച്ചു കൊണ്ടിരിക്കുന്ന അവന് ദേശീയ ടീമില്‍ ഇടം കിട്ടിയത് കുടുംബത്തില്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്നു. അടുത്ത മാസം ലിത്വാനിയയില്‍ ഒരു മത്സരത്തിനായി പോകാനുള്ള ഒരുക്കത്തിലാണ് ബ്രാന്‍ഡന്‍.

ബ്രാന്‍ഡന്റെ അച്ഛന് 6 അടി 10 ഇഞ്ച് നീളവും അമ്മയ്ക്ക് 5 അടി 11 ഇഞ്ച് നീളവുമാണുള്ളത്. ബ്രാന്‍ഡന്റെ മൂത്ത സഹോദരന്‍ 30-കാരനായ ജാക്കിന് 6 അടി 4 ഇഞ്ച് നീളമാണ്. 25 വയസ്സുള്ള സഹോദരി സോയ്ക്ക് 5 അടി 6 ഇഞ്ചാണ് ഉയരം. സെറിബ്രല്‍ പാള്‍സിയുള്ള 12 വയസ്സുള്ള ഏറ്റവും ഇളയ സഹോദരന്‍ ജോര്‍ഡന് ശരാശരി ഉയരമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends