Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കണമെന്നില്ല പാത്രം കഴുകി കൊടുത്താല്‍ മതി!

10 MARCH 2018 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു മലയാള ചലച്ചിത്രത്തിലെ രസകരമായ ഒരു രംഗമാണിത്. അതിലെ ഹാസ്യ കഥാപാത്രം ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ്. ഇടയ്ക്കിടെ തന്റെ പോക്കറ്റ് തപ്പിനോക്കുന്നുമുണ്ട്. പോക്കറ്റില്‍ തന്റെ പേഴ്‌സ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ കൈകഴുകി എത്തി ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാനായി പഴ്‌സ് തുറന്നു നോക്കിയപ്പോഴാണ് കണ്ടത്, പഴ്‌സ് മാത്രമേ ഉള്ളൂ അതിനുള്ളില്‍ വച്ചിരുന്ന കാശ് ഇല്ല എന്നത്.

തുടര്‍ന്ന് നടക്കുന്ന രംഗമാണ് രസാവഹം. ബില്‍ തുക വാങ്ങി പോകാനെത്തിയ വെയിറ്ററോട് ആ കഥാപാത്രം ചോദിക്കുന്നതിങ്ങനെയാണ്, പാത്രം കഴുകാനുള്ള സ്ഥലം എവിടെയാ... എന്ന്! ഭക്ഷണം കഴിച്ചതിന്റെ ബില്ലടക്കാനുള്ള കാശില്ലെങ്കില്‍ ആഹാരം കഴിച്ചവനെ കൊണ്ട് അടുക്കളപ്പണി ചെയ്യിച്ച് കാശ് ഈടാക്കുന്നത് കാലങ്ങളായി ഉള്ള സമ്പ്രദായമാണ്.

ജപ്പാനിലെ ടോക്യോവിലുള്ള മിറായ്‌ഷോക്കുഡോ റസ്‌റ്റോറന്റും ഇതു തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു വ്യത്യാസമുണ്ടെന്നു മാത്രം. കൈയ്യില്‍ കാശില്ലെന്നും പകരം പണിയെടുക്കാമെന്നും മുന്‍കൂട്ടി പറയാം ഇവിടെ എന്ന സൗകര്യമുണ്ട്. ടോക്യോയിലെ ജിന്‍ബോചോ ജില്ലയിലാണ് മിറായ് ഷോകുഡോ റസ്‌റ്റോറന്റ് ഉള്ളത്. ഇവിടെ ഇതിനിടെ 500 ഓളം പേര്‍ ഭക്ഷണം കഴിച്ചിട്ട് ജോലി ചെയ്തിട്ട് പോയിരിക്കുന്നു.

സെകായ് കോബായാഷി എന്ന ഒരു 33-കാരി മുന്‍ പ്രോഗ്രാമറുടെ തലയില്‍ ഉദിച്ച ആശയമാണ് ഇത്. 2016-ല്‍ തുടങ്ങിയ ഈ റസ്‌റ്റോറന്റിന്റെ ഉദ്ദേശ്യം സാധുക്കളായവര്‍ക്ക് വന്‍കിട ഹോട്ടലുകളിലെ ഭക്ഷണം ആസ്വദിക്കാന്‍ അവസരം ഒരുക്കുക എന്നതാണ്. ഭക്ഷണം കഴിച്ചിട്ട് കാശ് കൊടുത്തിട്ട് പോകുകയോ അല്ലെങ്കില്‍ 50 മിനിട്ട് നേരത്തേക്ക് ജോലി ചെയ്തിട്ട് പോകുകയോ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. പകല്‍ സമയങ്ങളിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍, കസ്റ്റമറുടെ അടുക്കല്‍ ചെന്ന് ഓര്‍ഡര്‍ എടുക്കുക, അവര്‍ പോയ ശേഷം മേശമേല്‍ നിന്ന് പ്ലേറ്റുകള്‍ മാറ്റുക തുടങ്ങിയവയൊക്കെയാണ് ചെയ്യേണ്ട ജോലികള്‍. രാത്രികാലത്താണ് ഭക്ഷണത്തിന് പകരം ജോലി സൗകര്യം ഉപയോഗിക്കാനെത്തുന്നതെങ്കില്‍ പാത്രം കഴുകലാണ് പ്രധാനമായും ചെയ്യേണ്ടത്.

റസ്റ്റോറന്റ് ഉടമയായ കൊബയാഷി മാത്രമാണ് ഇവിടത്തെ സ്ഥിരം ജീവനക്കാരി. വന്നു പോകുന്നവരെ വച്ചാണ് ബാക്കി കാര്യങ്ങളെല്ലാം നടത്തുന്നത്. പ്രോഗ്രാമിംഗില്‍ നിന്ന് കുക്കിംഗിലേക്ക് എത്തിയതെങ്ങിനെ എന്നതിനും വ്യക്തമായ ഉത്തരമുണ്ട് കൊബയാഷിക്ക്. പ്രോഗ്രാമിംഗ് ഫീല്‍ഡില്‍ ആയിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കി കൊണ്ടു ചെല്ലാറുണ്ടായിരുന്നു. അതേ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ കേട്ടുകഴിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു റസ്‌റ്റോറന്റ് തുടങ്ങിയാലെന്താ എന്ന ചിന്തയിലെത്തിയത്.

അതിനുശേഷം ഒരു പ്രമുഖ റസ്റ്റോറന്റിലും മറ്റു ചിലയിടങ്ങളില്‍ നിന്നും കൊബയാഷി തൊഴില്‍ പരിശീലനം നേടിയതിനു ശേഷമാണ് സ്വന്തമായി റസ്റ്ററന്റ് തുടങ്ങിയത്. തൊഴിലന്വേഷിച്ചു നടക്കുന്ന പലര്‍ക്കും എങ്ങനെയെങ്കിലും ഒരൂ തൊഴിലില്‍ കയറിപ്പറ്റിയാല്‍ മതിയെന്ന ചിന്തയായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ അത് തനിക്ക് പറ്റിയ തൊഴിലല്ല എന്ന് തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വൈകിപ്പോയിരിക്കും. അതിനാല്‍ വ്യക്തമായ ലക്ഷ്യത്തോടെ തൊഴില്‍ മേഖല തെരഞ്ഞെടുക്കുക. ഒരു രംഗത്ത് ശോഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങളുടെ മറ്റ് താത്പര്യങ്ങള്‍ ഏതു മേഖലയിലാണെന്ന് സ്വയം തിരഞ്ഞു നോക്കുക. അത് തിരിച്ചറിഞ്ഞാല്‍ മറ്റെല്ലാം വിട്ടിട്ട് ധൈര്യമായി പുതിയ രംഗത്തേക്കിറങ്ങുക അതാണ് താന്‍ ചെയ്തത് എന്നാണ് കൊബയാഷി പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends