Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വെള്ളത്തിലിറങ്ങി ചിത്രങ്ങളെടുത്ത് മനോഹരമാക്കിയവര്‍

03 APRIL 2018 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മറ്റാരും പകര്‍ത്തിയതിലും മനോഹരമായി ലോകത്തില്‍ ഇതുവരേ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതിന് അവാര്‍ഡ് നേടിയവര്‍ ആരൊക്കെയെന്നും എന്താണ് അവരുടെ ചിത്രങ്ങളുടെ പ്രത്യേകത എന്നും ഇപ്പോള്‍ കണ്ടറിയാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു.

അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി.കോം നടത്തിയ മത്സരത്തില്‍ എന്‍ട്രികള്‍ അയച്ചവര്‍ 6000-ത്തോളമാണ്. മാക്രോ ക്ലോസ് അപ്പ്‌സ്, വൈഡ് ആംഗിള്‍ ഷോട്ട് എന്നിങ്ങനെ തുടങ്ങി 17 ഓളം വിവിധ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രങ്ങള്‍ അയക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

വൈഡ് ആംഗിള്‍/ മറൈന്‍ ലൈഫ് കാറ്റഗറിയില്‍ മെക്‌സിക്കോയിലെ ബാന്‍കോ ചിന്‍ചോറോ തീരത്തു നിന്നു ഒരു അമേരിക്കന്‍ മുതലയുടെ ദൃശ്യം പകര്‍ത്തിയ ടോം സെന്റ് ജോര്‍ജ്ജിന് ഗോള്‍ഡ് മെഡല്‍ ലഭിച്ചതില്‍ ആര്‍ക്കും അതിശയം തോന്നില്ല. ആ വൈഡ് ആംഗിള്‍ ഷോട്ടില്‍ മുതലയുടെ പല്ലുകള്‍ നമുക്ക് എണ്ണാനാവും. തന്റെ ചിത്രത്തെ കുറിച്ച് ടോം പറഞ്ഞത്, വലിയ ഇനം മുതലകളുടെ സ്പീഷിസില്‍പെടുന്ന മുതലയാണിതെങ്കിലും ഇവ പെട്ടെന്ന് പ്രകോപിതരാവുകയും ആക്രമണം നടത്തുന്നവയോ അല്ല എന്നാണ്.



മാള്‍ട്ടായില്‍ ഗോസോ തീരത്ത് വച്ച് നടന്ന കര്‍വേല ഫെറി അപകടത്തില്‍പെട്ട ബോട്ടിലെ ഒരു സ്‌റ്റെയര്‍കേസിന്റെ ദൃശ്യം പകര്‍ത്തി അയച്ച ക്രിസ്റ്റഫര്‍ ലെവ്‌ലിന് വൈഡ് ആംഗിള്‍ റെക്ക് സെക്ഷനില്‍ ഒന്നാം സമ്മാനം തന്നെ കിട്ടി.

വൈഡ് ആംഗിള്‍ / ഡൈവേഴ്‌സ് ഗോള്‍ഡ് വിഭാഗത്തില്‍ ബിഗ് ഐ ജാക്കിന്റെ ഒരു വലിയ കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന ഡൈവറുടെ ചിത്രം മെക്‌സിക്കോ തീരത്തു നിന്നും പകര്‍ത്തിയ ടേര്‍ക്‌സ് ആന്റ് കേയ്‌കോസ് ദ്വീപുകാരനായ ജേസണ്‍ സിന്‍ടേക് ആണ് സമ്മാനം നേടിയത്.

മാക്രോ ക്ലോസ് അപ്പ് കാറ്റഗറിയില്‍ സമ്മാനം നേടിയ കൗതുകകരമായ ചിത്രം പകര്‍ത്തിയത് ചൈനയില്‍ നിന്നുള്ള ചുന്‍ ഷൗവാണ്. വാ നിറയെ മുട്ടകളുമായി നീന്തുന്ന ഒരു ജോഫിഷിന്റെ ചിത്രമാണ് ചുന്‍ ഷൗവിന് സമ്മാനം നേടികൊടുത്തത്. ഇന്‍ഡോനേഷ്യന്‍ കടല്‍ തീരത്തു നിന്നുമാണ് ഈ ദൃശ്യം പകര്‍ത്തിയത്.

കടലിനടിയിലെ അപൂര്‍വ സുന്ദര ജീവികളെ പകര്‍ത്തി സമ്മാനങ്ങള്‍ നേടിയവരുമുണ്ട്. അന്യഗ്രഹ ജീവിയെ പോലെ തോന്നുന്ന ഒരു തിളങ്ങുന്ന ഒക്ടോപ്പസിനെ ഫിലിപ്പൈന്‍സിന്റെ കടലില്‍ നിന്നും പകര്‍ത്തിയതിന് ചുന്‍ ഷൗവിന് മാക്രോ/ സ്വമ്മിംഗ് വിഭാഗത്തില്‍ മറ്റൊരു വെള്ളി മെഡലും ലഭിച്ചു.

അമേരിക്കന്‍ തീരത്ത് 600 അടി താഴ്ചയില്‍ നിന്നും ഒരു ട്രൈപോഡ് മത്സ്യത്തിന്റെ അപൂര്‍വ്വദൃശ്യ ഭംഗിയുള്ള ചിത്രം പകര്‍ത്തിയ സൂസന്‍ മെല്‍ഡോണിയനാണ് ആ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി.കോം വെബ്‌സൈറ്റിന്റെ ഉടമയായ ടാല്‍ മോര്‍ പറയുന്നത്, ഈ മത്സരത്തില്‍ സമ്മാനങ്ങളൊന്നും നേടിയില്ലെങ്കിലും മത്സരത്തിനായി നിങ്ങളുടെ എന്‍ട്രി തെരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കില്‍ തന്നെ അതൊരു വലിയ അംഗീകാരമായാണ് മത്സരാര്‍ത്ഥികള്‍ കരുതുന്നതെന്നാണ് . ഏറ്റവും കടുത്ത മത്സരമുള്ള ഒരു മേഖലയില്‍ നിങ്ങളുടെ ചിത്രങ്ങള്‍ മത്സരയോഗ്യമായി തെരഞ്ഞെടുത്തു എന്നതു തന്നെ ആ ചിത്രങ്ങളെടുക്കാന്‍ കടലുകള്‍ക്കടിയില്‍ നിങ്ങള്‍ ചെലവഴിച്ച സാഹസിക നിമിഷങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ്.

 വൈഡ് ആംഗിള്‍ (നാച്യുറല്‍ ലൈറ്റ്)

 

വൈഡ് ആംഗിള്‍ (മറൈന്‍ ലൈഫ്) 

വൈഡ് ആംഗിള്‍ (നാച്യുറല്‍ ലൈറ്റ്)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends