Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനി മേലില്‍ ഞങ്ങളുടെ ഹോട്ടല്‍ കോമ്പൗണ്ടിനകത്ത് കാണരുത്... 17 വര്‍ഷം മുമ്പത്തെ ആ വിലക്ക് നിക്ക് ബര്‍ച്ചിലിന് നീക്കി കിട്ടി!

04 APRIL 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

17 വര്‍ഷം മുമ്പ് മനസ്സറിയാതെ ചെയ്തു പോയ ഒരു കൈപ്പിഴയ്ക്ക് നിക്ക് ബര്‍ച്ചില്‍ ക്ഷമായാചനം നടത്തുകയാണ്. താന്‍ താമസിച്ചിരുന്ന ഒരു ഹോട്ടല്‍ മുറിയിലേക്ക് സീഗള്‍ പക്ഷികളെ കൂട്ടത്തോടെ ആകര്‍ഷിച്ച് വരുത്തി മുറിയാകെ വൃത്തികേടാക്കിയതിനാണ് ഫെയര്‍മോണ്ട് എംപ്രസ് ഹോട്ടല്‍, നിക്കിനെ ഇനി അവരുടെ ഹോട്ടലുകളിലൊന്നും കയറ്റില്ലെന്ന് വിലക്കിയത്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വിക്ടോറിയയിലുള്ള ഫെയര്‍മോണ്ട് എംപ്രസ് ഹോട്ടലില്‍ നിക്ക് ബര്‍ച്ചില്‍ മുറിയെടുത്തത് 2001 -ലാണ്. കക്ഷികളുമായി ഒരു ബിസിനസ് മീറ്റിംഗായിരുന്നു ഉദ്ദേശം. ഏതായാലും വിക്ടോറിയയിലേക്ക് വരുമ്പോള്‍ അവിടെയുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും വാങ്ങി വരണ്ടേ എന്നു വിചാരിച്ച് തന്റെ നാടായ നോവാസ്‌കോഷ്യ പ്രവിശ്യയിലെ ഹാലിഫാക്‌സില്‍ നിന്നുള്ള പെപ്പറോണി പിസയും വാങ്ങിയാണ് വന്നത്. എന്നാല്‍ മുറിയിലാണെങ്കിലോ ഫ്രിഡ്ജുമില്ല! തണുപ്പുകാലമല്ലേ , ജനല്‍ തുറന്നിട്ടാല്‍ മതിയല്ലോ പെപ്പറോണി കേടു കൂടാതെ ഇരിക്കുമല്ലോ എന്നു കരുതി ജനല്‍ തുറന്നിട്ടിട്ട് പെപ്പറോണി റൂമില്‍ വച്ച്, പുറത്തൊന്ന് നടന്നിട്ടു വരാമെന്നു കരുതി ഇറങ്ങി. അവിടെയാണ് കാര്യങ്ങള്‍ നിക്കിന്റെ കൈയ്യില്‍ നിന്നു പോയത്!

നടത്തം കഴിഞ്ഞ് തിരിച്ചെത്തി മുറി തുറന്ന നിക്ക് കണ്ടത് 40-ഓളം സീ്ഗള്‍ പക്ഷികളെയാണ്. അവ പെപ്പറോണി മുഴുവന്‍ തിന്നു തീര്‍ത്തെന്നു മാത്രമല്ല, മുറി മുഴുവന്‍ അവയുടെ കാഷ്ഠവും തൂവലും കൊണ്ട് നിറഞ്ഞിരുന്നു,. കൂടാതെ ഇഷ്ട ഭക്ഷണം കണ്ടാല്‍ അവയ്ക്കും നാവില്‍ വെള്ളമൂറുമെന്ന് അന്നാണ് നിക്കിന് മനസ്സിലായത്. വായിലൂടെ വെള്ളമൊലിപ്പിച്ചു കൊണ്ടാണ് അവയില്‍ പലതും മുറിക്കുള്ളില്‍ പറന്നു നടന്നത്.

നിക്കിനെ കണ്ടതോടെ അവ മുറിക്കു പുറത്തേക്കിറങ്ങാനായി അങ്ങോട്ടും ഇങ്ങോട്ടും കൂട്ടത്തോടെ പറക്കാന്‍ തുടങ്ങി. അതിനിടെ ചിലവ മുറിയിലെ കണ്ണാടിയില്‍ ചെന്നിടിച്ചു, അത് താറുമാറായി. കര്‍ട്ടനിടയിലൂടെ ഒന്നിച്ചു പറന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമം നടത്തി. അതോടെ കര്‍ട്ടനും പൊട്ടി താഴെ വീണു. ആഡംബര വിളക്കുകള്‍ തട്ടിയുടഞ്ഞു. കോഫി ട്രേ തള്ളി മറിച്ചിട്ടുടച്ചു. ആകെപ്പാടെ കോലാഹലമായിരുന്നു! ഹോട്ടല്‍ സ്റ്റാഫെത്തിയപ്പോള്‍ കണ്ടത് അവര്‍ക്കു വേണ്ടി നിക്ക് ഒരു ഒന്നൊന്നരപ്പണി ഒപ്പിച്ചു വച്ചിരിക്കുന്നതാണ്. ആ മുറി ഒന്നു വൃത്തിയാക്കി എടുത്ത് അടുക്കിയൊതുക്കി വയ്ക്കാന്‍ മണിക്കൂറുകളുടെ അധ്വാനം വേണ്ടിയിരുന്നു. ഹോട്ടലുകാര്‍ക്ക് അതൊട്ടും പിടിച്ചില്ല. നിക്ക് ഇനി മേലില്‍ അവരുടെ ഹോട്ടലില്‍ പ്രവേശിക്കരുതെന്ന് വിലക്കു കല്‍പ്പിച്ചു.

ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രസ്തുത സംഭവത്തെ അനുസ്മരിച്ചു കൊണ്ട് നിക്ക് ഫെയ്‌സ് ബുക്ക് കുറിപ്പെഴുതിയത്. അത് വൈറലാകുകയും ചെയ്തു. പിന്നീട് നിക്ക് നേരിട്ട് ഹോട്ടലിലെത്തി തന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ എന്ന് ഒരു കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

അന്ന് തന്റെ മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ മുഖത്തെ ഭാവം ഇപ്പോഴും താന്‍ ഓര്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഒരു സ്‌നേഹോപഹാരം നല്‍കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നിക്ക് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ അവിടെ ജോലിയിലില്ല എന്ന് ഹോട്ടല്‍ അധികൃതര്‍ നിക്കിനെ അറിയിച്ചു. ഈ വിവരമെല്ലാം റിസപ്ഷനിലിരുന്നവരോട് പറയുന്നതിനിടെ തന്നെ, ഈ കഥ അവര്‍ക്കെല്ലാം അറിയാമെന്നും അതിലെ നായകനെ ഇപ്പോഴാണ് കാണുന്നതെന്നുമായിരുന്നു അവരുടെ പ്രതികരണം. ഏതായാലും ഇനി വിക്ടോറിയയില്‍ എത്തുമ്പോള്‍ അവരുടെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യണം എന്ന് അവര്‍ നിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ക് അതിനു തയ്യാറാവുന്നില്ലെങ്കില്‍ അവര്‍ക്ക് സങ്കടമാവുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

അങ്ങനെ എല്ലാം പറഞ്ഞ് 'കോംപ്ലിമെന്‍സ്' ആക്കിയപ്പോള്‍ ഹോട്ടല്‍ സ്റ്റാഫിനെല്ലാവര്‍ക്കുമായി നിക്ക് ഒരു സമ്മാനം നല്‍കി. ഒരു പൗണ്ട് പെപ്പറോണി പിസ!
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends