Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആനകള്‍ക്കായുള്ള അനാഥാലയം

30 APRIL 2018 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നമ്മുടെ നാട്ടില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ആശ്രയമാണ് അനാഥാലയങ്ങള്‍. എന്നാല്‍ ആനകള്‍ക്ക് അനാഥാലയമുള്ള ഒരു അയല്‍രാജ്യം നമുക്കുണ്ട്. ഏതാണന്നല്ലേ? ശ്രീലങ്ക. ഒറ്റപ്പെട്ടും അമ്മയില്ലാതെയും കാട് നഷ്ടപ്പെടുന്ന ആനകള്‍ക്ക് സുരക്ഷിത താവളങ്ങളും നല്ല ഭക്ഷണവും നല്‍കി സുഖകരമായ ജീവിതവും അതിനൊപ്പം നല്ല സാഹചര്യങ്ങളും പ്രദാനം ചെയ്തു പോറ്റുക എന്ന മഹത്തരമായ ഒരു കാര്യത്തിനാണ് ശ്രീലങ്കന്‍ ഗവണ്മെന്റ് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കാഴ്ച കാണാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ഇവിടെയെത്തുന്നത്.

ആനകള്‍ക്ക് വേണ്ടിയുള്ള ഈ അനാഥാലയം സ്ഥിതി ചെയ്യുന്നത് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ കെഗല്ലേ ജില്ലയിലെ പിന്നാവാല എന്ന ഗ്രാമത്തിലാണ്. മഹാ ഒയാ നദിക്കരയിലെ 25 ഏക്കര്‍ തെങ്ങിന്‍തോപ്പാണ് ഇവിടെ ആനകളുടെ വസതി. 1975-ലാണ് ശ്രീലങ്കയിലെ വന്യജീവി സംരക്ഷണ വകുപ്പ് മാതൃകയാക്കപ്പെടേണ്ട ഇത്തരത്തിലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങുന്നത്. 1978- ല്‍ ഇത് ദേശീയ ജന്തുശാസ്ത്ര വിഭാഗം ഏറ്റെടുക്കുകയും 1982-ല്‍ ആനകളെ പരിപാലിക്കുന്നതിനു മികച്ച രീതിയിലൊരു ക്രമം നടപ്പിലാക്കുകയും ചെയ്തു. ആനകള്‍ക്ക് സ്വാഭാവിക രീതിയിലുള്ള ജീവിതശൈലിയും നല്ല ഭക്ഷണവും അന്നുതൊട്ടിന്നോളം നല്‍കി പോരുന്നു. തുടങ്ങിയപ്പോള്‍ നാല് അനാഥ ആനകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് നൂറെണ്ണത്തിലും അധികമായിരിക്കുന്നു.

ഏറെ രസകരമാണ് ആനകളുടെ ദിനചര്യ. മഹാ ഒയാ നദിയിലെ കുളിയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. കാലത്തു മാത്രമല്ല വൈകുന്നേരത്തും ആനകള്‍ക്ക് നീരാട്ട് പതിവാണ്. 76 കിലോഗ്രാമോളം ആനക്ക് ഭക്ഷിക്കാന്‍ കഴിയുന്ന പച്ചിലകളും രണ്ടു കിലോഗ്രാം അരിയുടെ തവിടും ചോളവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനകളുടെ വംശവര്‍ധനവിനായി ശാസ്ത്രീയമായ രീതിയില്‍ പ്രജനനം നടത്തി ഇവിടെ ആനകുഞ്ഞുങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായ രീതിയില്‍ ഇണചേര്‍ന്ന് ആദ്യമായി ഇവിടെയൊരു ആനക്കുഞ്ഞുണ്ടാകുന്നത് 1984-ലാണ്. ഇന്നിപ്പോള്‍ മൂന്നു തലമുറ ആനകളാണ് ഈ ആന അനാഥാലയത്തിലെ അന്തേവാസികള്‍.

ബ്രിട്ടീഷ് അധിനിവേശമാണ് ശ്രീലങ്കയില്‍ ആനകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയത്. മുപ്പതിനായിരം ആനകളുണ്ടായിരുന്ന ശ്രീലങ്കന്‍ കാടുകളില്‍ വിരലില്‍ എണ്ണാവുന്ന ആനകളോളമാക്കി തീര്‍ത്തത് ആ ഭരണമാണ്. ആനകളുടെ വംശം തന്നെ അന്യമാകാതിരിക്കാനുള്ള ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലുള്ള ഫലമാണ് നല്‍കുന്നത്. മൂവായിരത്തിലധികം ആനകള്‍ ഇന്നിപ്പോള്‍ അവിടെയുണ്ട്.

കാലത്തു 8 .30 നാണ് പിന്നാവാലയിലെ സന്ദര്‍ശന സമയം ആരംഭിക്കുന്നത്. വൈകുന്നേരം 6 മണിക്ക് അടക്കുകയും ചെയ്യും. കാലത്തു 9. 15, ഉച്ചക്ക് 1. 15, വൈകുന്നേരം 5 മണി ഈ നേരങ്ങളിലാണ് ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. കാലത്തു 10 മണി മുതല്‍ തന്നെ നദിക്കരയില്‍ ആനകള്‍ കുളിക്കുന്നത് കാണുന്നതിനുള്ള സൗകര്യവുമുണ്ട്. വളരെ ചെറിയ ആനകുഞ്ഞുങ്ങള്‍ക്കു കുപ്പികളിലാക്കിയാണ് പാല്‍ നല്‍കുന്നത്. അവിടെത്തുന്ന സഞ്ചാരികളില്‍ താല്‍പര്യമുള്ളവര്‍ക്ക് ആനകുഞ്ഞുങ്ങള്‍ക്ക് കുപ്പിയില്‍ പാല് നല്‍കാവുന്നതാണ്. പക്ഷേ,അധികൃതരുടെ അനുമതി നേടമം.

ലോകത്തെല്ലായിടത്തു നിന്നും വലിയ അഭിനന്ദങ്ങളാണ് പിന്നാവാലയിലെ ഈ ആനകളുടെ അനാഥാലയത്തിനു ലഭിക്കുന്നത്. യാതൊരു തരത്തിലുള്ള അസ്വാതന്ത്രങ്ങളുമില്ലാതെ കാട്ടില്‍ എപ്രകാരമാണോ കഴിയുന്നത് അതുപോലെ തന്നെ ഈ വന്യമൃഗത്തെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു എന്ന കാര്യം ശ്ലാഘനീയം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends