അഞ്ചടി ആറിഞ്ച് പൊക്കവും 107 കിലോ ഭാരവുമായി ഒരു മസിലുകാരത്തി!

ജിമ്മില്‍ പോയി മസിലുണ്ടാക്കുന്ന പെണ്ണുങ്ങളൊക്കെയുണ്ട്. എങ്കിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് ഈ മസില്‍കാരി പെണ്‍കുട്ടി. റൊമാനിയന്‍ സ്വദേശിയായ അലീന പോപയെന്ന 39-കാരിയെ കണ്ടിട്ടും കണ്ടിട്ടും ആളുകളുടെ കൗതുകം തീരുന്നില്ല.
പലരും ഇവരെ ലേഡി ഹള്‍ക്ക് എന്നു പോലും വിശേഷിപ്പിക്കുന്നുണ്ട്. അഞ്ച് അടി ആറ് ഇഞ്ച് പൊക്കവും 107 കിലോ ഭാരവും ഉണ്ട് അലീനയ്ക്ക്. കൃത്യമായ പരിശീലനത്തിലൂടെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന അലീനയ്ക്ക് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
19-ാം വയസിലാണ് കരിയര്‍ ആരംഭിച്ചത്. 2010-ല്‍ മിസ് ഇന്റര്‍നാഷണലായി ആദ്യ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. 2011-ല്‍ മിസ് ഒളിമ്പ്യനായി. 2016-ല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അലീന അടുത്തിടെയാണ് തിരിച്ചുവരവ് നടത്തിയത്.


https://www.facebook.com/Malayalivartha



























