ഭാര്യയുടെ പിറന്നാള്‍ കേക്ക് ഭര്‍ത്താവ് മുറിച്ചു; അതിനിപ്പമെന്താ എന്നാവും ചോദ്യം, എങ്ങനാ മുറിച്ചതെന്ന് കണ്ടുനോക്കൂ...

കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്‍ എന്ന യുവാവ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശസ്തനാണ്. കാരണം കഴിഞ്ഞ ദിവസം പവിത്രന്‍ കുടുംബസമേതം ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ചിട്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തു. അത് പൊതുവേ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നതല്ലേ, അങ്ങനെ ചെയ്യുന്ന എല്ലാവരും പ്രശസ്തി നേടുന്നില്ലല്ലോ, പിന്നെ ഇതില്‍ വിശേഷിച്ച് എന്താ ഉള്ളത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. കേക്ക് മുറിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വ്യത്യസ്തമായ വഴിയാണ് അതിനു കാരണമായത്.
നാളെ പിറന്നാളാണെന്നും കേക്ക് മുറിക്കണമെന്നും കഴിഞ്ഞദിവസം ഭാര്യ ഗീത, പവിത്രനോട് ആവശ്യപ്പെട്ടിരുന്നു. കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് വ്യത്യസ്തമായ രീതിയില്‍ കേക്ക് മുറിക്കണമെന്ന ആശയം മനസില്‍ തോന്നിയത്.
മരം വെട്ടുകാരനായ തനിക്ക് അന്നം തരുന്ന, തന്റെ ആയുധമുപയോഗിച്ച് കേക്ക് മുറിക്കുക. തന്റെ തീരുമാനം വീട്ടുകാരും അംഗീകരിച്ചതോടെ മരം വെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അദ്ദേഹം കേക്ക് മുറിക്കുകയായിരുന്നു.
ഈ ദൃശ്യം സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി, വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തതോടെ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പവിത്രന്റെ പിറന്നാളാഘോഷം ഹിറ്റായി. ദൃശ്യം കണ്ട ഗള്‍ഫിലുള്ള സുഹൃത്ത് വിളിച്ചപ്പോഴാണ് ഭാര്യയുടെ പിറന്നാളാഘോഷം വൈറലായ കാര്യം പവിത്രനറിയുന്നത്. ലോകം മുഴുവനുമുള്ള മലയാളികള്‍ ഇപ്പോള്‍ പവിത്രന്റേയും ഭാര്യയുടെയും പിറന്നാളാഘോഷം കണ്ടാസ്വദിക്കുകയാണ്.
https://www.facebook.com/Malayalivartha



























