പറമ്പില്‍ കണ്ട റാറ്റില്‍സ്‌നേകിന്റെ തല വെട്ടി കളഞ്ഞെങ്കിലും, ആ തല ഉപയോഗിച്ച് കൊത്തിയ പാമ്പിന്റെ വിഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 26 ഡോസ് ആന്റി വെനം കുത്തിവയ്‌ക്കേണ്ടി വന്നു!

ഇക്കഴിഞ്ഞ മെയ് 27-ന് ലേക്ക് കോര്‍പ്പസ് ക്രിസ്റ്റിയിലുള്ള അവരുടെ പറമ്പില്‍ പണി എടുത്തു കൊണ്ടിരിക്കുകയായിരുന്നു മിലോയും ഭാര്യ ജെന്നിഫര്‍ സഡ്ക്ലിഫും. അപ്പോഴാണ് 4 അടി നീളമുള്ള ഒരു റാറ്റില്‍സ്‌നേക്കിനെ അവര്‍ കണ്ടത്. കയ്യിലുണ്ടായിരുന്ന മണ്‍വെട്ടി കൊണ്ട് പെട്ടെന്ന് തന്നെ അയാള്‍ അതിന്റെ തല മുറിച്ചു.
പിന്നെ അതിന്റെ ശരീര ഭാഗങ്ങള്‍ എടുത്തു മാറ്റാനായി മിലോ കുനിഞ്ഞപ്പോള്‍ മുറിഞ്ഞു മാറി കിടന്ന തല കൊണ്ട് പാമ്പ് കൊത്തി. ശരീരം ഇല്ലായിരുന്നെങ്കിലും അതിന്റെ വിഷ സഞ്ചിയിലുള്ള മുഴുവന്‍ വിഷവും അത് മിലോയിലേക്ക് കടത്തി വിടുകയായിരുന്നു. അതിനാല്‍ സാധാരണ ഒരു പാമ്പ് കടി ഏല്‍ക്കുമ്പോള്‍ ശരീരത്തിലേക്ക് കടക്കുന്ന വിഷത്തേക്കാള്‍ കൂടുതല്‍ വിഷം മിലോയുടെ ശരീരത്തില്‍ കയറി. ഉടനെ തന്നെ അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനു വിളിക്കേണ്ട നമ്പറായ 9-1 -1 ലേക്ക് വിളിച്ചിട്ട് 45 മൈല്‍ അകലെ ഉള്ള കോര്‍പ്പസ് ക്രിസ്റ്റിയിലെ ഒരേ ഒരു ആശുപത്രിയിലേക്ക് അവള്‍ അയാളെയും കൊണ്ട് ഡ്രൈവ് ചെയ്തു പോയി.

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ തന്നെ അയാള്‍ക്ക് വിറയലും ആന്തരിക രക്ത സ്രാവവും ഉണ്ടാകാന്‍ തുടങ്ങി. കൂടാതെ അയാള്‍ക്ക് കാഴ്ചയും നഷ്ടപ്പെട്ടു . അപ്പോഴേയ്ക്കും പാരാ മെഡിക് സംഘം എത്തിയിരുന്നു. ബാക്കി ദൂരം അയാളെ വിമാനത്തിലാണ് കൊണ്ട് പോയത്. ഭര്‍ത്താവ് രക്ഷപ്പെടാന്‍ വലിയ സാധ്യത ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അവളെ അറിയിച്ചു.

സാധാരണയായി രണ്ടോ നാലോ ഡോസ് ആന്റിവെനം കൊണ്ട് പാമ്പ് കടിയേറ്റു വരുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്താനാവും. എന്നാല്‍ മിലോയ്ക്ക് 26 ഡോസ് ആന്റിവെനം നല്‍കേണ്ടി വന്നു. ഇപ്പോള്‍ അയാളുടെ ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്. എങ്കിലും വൃക്കകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടില്ല.
https://www.facebook.com/Malayalivartha



























