Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

33 കൊല നടത്തിയ, തയ്യല്‍ക്കാരനായ പരമ്പര കൊലയാളി ഇരയുമായി സൗഹൃദമുണ്ടാക്കുന്നത് മൊബൈല്‍ ചാര്‍ജ്ജര്‍ ചോദിച്ചുകൊണ്ട്... മൃതദേഹം കെട്ടിവരിഞ്ഞാണ് കൊക്കയില്‍ തള്ളുന്നത്...!!

14 SEPTEMBER 2018 04:40 PM IST
മലയാളി വാര്‍ത്ത

33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ഖമ്ര പോലീസിനോടു പറഞ്ഞത്. എട്ടു വര്‍ഷം കൊണ്ടായിരുന്നു ആദേശ് 33 ജീവനെടുത്തത്. സൗത്ത് ലോധ എസ്പി രാഹുല്‍ കുമാറിനോടായിരുന്നു തന്റെ കൊലപാതക വിനോദം ഖമ്ര പങ്കുവെച്ചത്.

2010 മുതല്‍ മദ്ധ്യപ്രദേശില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് നിരവധി ഭാഗങ്ങളില്‍ നടന്ന കൊലപാതകത്തിലെ പ്രതിയാണ് ആദേശ് ഖമ്ര. കൊല്ലാനുള്ള ഇരയെ സൗഹൃദത്തിലൂടെയാണ് ഖര്‍മ്മ കെണിയില്‍ വീഴ്ത്തിയിരുന്നത്. കൊല്ലാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അവരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയാണ് ആദ്യം ചെയ്യുക. കൊലപ്പെടുത്തിയ ശേഷം ട്രക്ക് ഡ്രൈവര്‍മാരുടെ മൃതദേഹം ഒറ്റപ്പെട്ട ഇടങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ച ശേഷം ട്രക്കുകള്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും കൊണ്ടു വില്‍ക്കും.

ഇന്ത്യയില്‍ സംസാര വിഷയമായി മാറിയിരിക്കുന്ന ഈ സംഭവത്തിലെ പരമ്പരകൊലയാളി ആദേശ് ഖമ്രയുടെ രീതി ഇങ്ങിനെ. പ്രാദേശിക ക്രിമിനല്‍ ഗ്യാംഗുകളെ ഉപയോഗപ്പെടുത്തിയായിരുന്നു മോഷണ മുതല്‍ ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ഇരകളുമായി സൗഹൃദം ഉണ്ടാക്കി അവര്‍ക്ക് മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷമായിരുന്നു കൊലപാതകവും മോഷണവും. കൊള്ളയടിക്കാന്‍ പദ്ധതിയിട്ട ട്രക്ക് ഡ്രൈവറെ ലക്ഷ്യമിട്ട് ആദ്യം എത്തുക ഖമ്രയുടെ ഗ്യാംഗ് അംഗങ്ങളാണ്. മൊബൈല്‍ ചാര്‍ജ്ജര്‍ ചോദിച്ചുകൊണ്ടായിരിക്കും പരിചയപ്പെടുക. പിന്നീട് ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഖമ്രയെ വിളിക്കും. ഈ സമയത്താണ് മയക്കുമരുന്ന് കലര്‍ത്തിയ പലഹാരങ്ങളും ചിപ്‌സുകളുമായി ഖമ്ര രംഗപ്രവേശനം ചെയ്യുക. പിന്നീട് എല്ലാവരും ചേര്‍ന്ന് തീനും കുടിയുമാകും. ചിലപ്പോള്‍ മയക്കുമരുന്ന് ചേര്‍ത്ത മദ്യവും നല്‍കും. ചില കൊലപാതകങ്ങളില്‍ വിഷം ചേര്‍ത്ത മദ്യമാണ് ഉപയോഗിച്ചത്.

കൊലചെയ്ത ശേഷം വസ്ത്രം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം കയര്‍ വരിഞ്ഞു കെട്ടും. അതിന് ശേഷം യാത്രയ്ക്കിടയില്‍ കൊക്കയിലേക്ക് വലിച്ചെറിയുകയോ ഒറ്റപ്പെട്ട ഇടങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിക്കുകയോ ചെയ്യും. 2007-നും 2017-നും ഇടയില്‍ താന്‍ കൊന്നൊടുക്കിയ ഓരോ ഇരകളെക്കുറിച്ചും അവരുടെ വസ്ത്രത്തെക്കുറിച്ചും കൊലപാതകം നടത്തിയ രീതിയെക്കുറിച്ചും അവര്‍ക്ക് നല്‍കിയ ഭക്ഷണവും എവിടെവെച്ചാണ് കഴിച്ചതെന്നും മൃതദേഹം ഉപേക്ഷിച്ചത് എവിടെ വെച്ചായിരുന്നെന്നും മറ്റും ഖമ്രയ്ക്ക് വ്യക്തമായ ഓര്‍മ്മയുണ്ടായിരുന്നു.

മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ഖമ്രയുടെ കുറ്റകൃത്യങ്ങള്‍. ഇതോടെ 86 ഹൈവേ കൊള്ളയുടെയും കൊലപാതകങ്ങളുടെയും വിവരങ്ങളാണ് ഭോപ്പാല്‍ പോലീസിന് കിട്ടിയത്. രണ്ടു ഹൈവേ ഗ്യാംഗുകളുമായി ഖമ്ര ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഗ്യാംഗില്‍ പെടുന്ന ഖമ്രയ്‌ക്കൊപ്പം 14 കൊലപാതകങ്ങളില്‍ പങ്കാളിയായ ജസ്‌കാരന്‍ എന്നയാളെ പിടികൂടിയതോടെയാണ് എല്ലാം വെളിയില്‍ വന്നത്. ആഗസ്റ്റ് 13-ന് ഭോപ്പാലിലെ കൊലപാതകം നടന്ന അതേ ഹൈവേയിലെ ഒരു ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട് ജസ്‌കരന്‍ പിടിയിലായപ്പോള്‍ അയാളാണ് ഖമ്രയുടെ വിവരം പോലീസിന് നല്‍കിയത്.

ടാറ്റായുടെ വാഹനങ്ങളായിരുന്നു ഗ്യാംഗിന് ഏറെ പ്രിയം. പിക്ക് അപ്പും ഓരോ ട്രക്കുകളും രണ്ടു ലക്ഷം മുതല്‍ 3 ലക്ഷത്തിന് വരെയാണ് വില്‍പ്പന നടത്തിയത്. ട്രക്കു കൊള്ളയുടെ പേരില്‍ യുപിയിലെയും ബീഹാറിലെയും ഗ്യാംഗുകള്‍ക്കായി വലയിട്ടിരിക്കുകയായിരുന്നു പോലീസ്. എല്ലാവരോടും സ്‌നേഹത്തോടെയും മാന്യതയോടെയും പെരുമാറിയിരുന്ന തങ്ങളുടെ തയ്യല്‍ക്കാരന്‍ 30 കൊലപാതകങ്ങള്‍ നടത്തിയയാളാണെന്ന തിരിച്ചറിവ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമന്‍ രാഘവന്‍ കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഖമ്രയുടെ സ്ഥാനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (8 minutes ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (10 minutes ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (38 minutes ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (1 hour ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (1 hour ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (1 hour ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (1 hour ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (1 hour ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (1 hour ago)

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം  (1 hour ago)

ഭാര്യയുടെ ആത്മഹത്യ താങ്ങാനായില്ല... മനംനൊന്ത് ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി  (1 hour ago)

കോൺഗ്രസിന്റെ ഡൽഹിയിലെ മുഖം ഷീലാ ദീക്ഷിത് വിടവാങ്ങി ; ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചിക  (1 hour ago)

മൂന്ന് ദിവസമായി അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ 18 ഇന്ത്യക്കാരും ; ഇന്ത്യക്കാർക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കപ്പലിൽ ഉണ്ട്; ജീവ നക്കാരിൽ ആർക്കും പരിക്കില്ലെന്നും എല  (1 hour ago)

Malayali Vartha Recommends