സൂക്കര്‍ബര്‍ഗ് എപ്പോഴും ഗ്രേ-ടീഷര്‍ട്ട് മാത്രം ഇടുന്നതെന്താ

ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ്. ഇത്ര ചെറുപ്പത്തിലേ ഒരു വലിയ സ്ഥാപനത്തിന്റെ ഉടമയാകുമ്പോള്‍ എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്ക് എത്തുന്നതിനു തെറ്റുപറയാനുമാകില്ല. സൂക്കര്‍ ബര്‍ഗ് എപ്പോഴും ഗ്രേ-ടീഷര്‍ട്ട് ടീഷര്‍ട്ട് മാത്രം ഇടുന്നതെന്താണെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരുടെ ചോദ്യം.
ദിവസവും ഒരേതരം വേഷങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഫാഷന്‍ സെന്‍സില്ല എന്നാണ് പൊതുവേ പറയുന്നത്. ചെത്തിനടക്കേണ്ട ഒരു യോ -യോ പയ്യന്‍ എന്നും ഒരേ ടീഷര്‍ട്ട് മാത്രം ധരിക്കുന്നത് എന്തിനാണ്. ഫാഷന്‍ സെന്‍സ് തീരെ ഇല്ലാത്തതുകൊണ്ടാണോ സൂക്കര്‍ബര്‍ഗും യൂനിഫോം പോലെ ഒരേ കളര്‍ വസ്ത്രം തെരഞ്ഞെടുക്കുന്നത് എന്നിങ്ങനെ അദ്ദേഹത്തിന്റെ ആരാധകരുടെ ചോദ്യങ്ങള്‍ നിരവധിയാണ്.
എന്നാല്‍ ബര്‍ഗിന്റെ മറുപടി കേള്‍ക്കൂ. അപ്പോള്‍ മനസിലാകും യോ -യോ പയ്യന്റെ കാഴ്ചപ്പാട്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എന്തൊക്കെ കാര്യങ്ങളാണ് തനിക്ക് ചെയ്യാല്‍ കഴിയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാനുളള സമയമാണ് കൂടുതല്‍ വേണ്ടതെന്നും, ഏതു വസ്ത്രം ധരിക്കണമൊന്നൊക്കെ ചിന്തിച്ച് മിനക്കെടുത്തിക്കളയാല്‍ സമയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒരു പോലുളള ധാരാളം ഗ്രേ-ടീ ഷര്‍ട്ട് തനിക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
സൂക്കര്‍ബര്‍ഗ് മാത്രമല്ല വേറെയും ചില പ്രമുഖരുണ്ട് എന്നും ഒരേ കളര്‍ ഡ്രസിടുന്നവര്‍. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും ലാളിത്യം ആഗ്രഹിക്കുന്നയാളാണ്. അദ്ദേഹം എപ്പോഴും ധരിക്കുന്നതു ബ്ലാക്ക് ഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്. നമ്മുടെ പ്രിയങ്കരിയായ നടി സിമി ഗെയര്‍വാള്‍ വെളുപ്പ് നിറത്തോട് സ്‌നേഹമുള്ളയാളാണ്. അവര്‍ എപ്പോഴും വെളുത്ത നിറമുള്ള വസ്ത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറും സിനിമാ സംവിധായകനുമായ ടോം ഫോര്‍ഡ് തന്റെ വെളുത്ത ഷര്‍ട്ട് ധരിച്ചു കൊണ്ടേ പുറത്തിറങ്ങൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha