മനുഷ്യരെ മൃഗങ്ങളാക്കി ഇംഗ്ലണ്ടിലെ എമ്മ എന്ന ഇരുപത്തേഴുകാരി

മനുഷ്യരെ മൃഗങ്ങളാക്കി ഇംഗ്ലണ്ടിലെ എമ്മ എന്ന ഇരുപത്തേഴുകാരി. ഇവള്‍ക്ക് മണിക്കൂറുകള്‍ മതി മനുഷ്യരെ മൃഗങ്ങളാക്കാന്‍ ആ മാന്ത്രിക വിരല്‍ സ്പര്‍ശമേല്‍ക്കുന്ന മനുഷ്യര്‍ ക്രമേണ ചിത്രശലഭവും, തേനീച്ച യും സീബ്രയുമൊക്കെ ആയി മാറും.
ബ്യൂട്ടി പാര്‍ലറും ഹെയര്‍കട്ടിങ് സലൂണും നടത്തിയിരുന്ന എമ്മ വളരെ അവിചാരിതമായാണ് ഈ വ്യത്യസ്ത കലാസൃഷ്ടിയിലേക്ക് തിരിഞ്ഞത്. ബോഡി ആര്‍ട്ട് എന്ന കലാരൂപം സ്വായത്തമാക്കിയ അവര്‍ മോഡലുകളുടെ ശരീരത്തില്‍ തന്റെ മനസ്സിലുള്ള രൂപങ്ങള്‍ പുനര്‍സൃഷ്ടിച്ചു.
പ്രകൃതി മനുഷ്യരില്‍ പുനര്‍ജനിക്കുന്ന ഒരു അപൂര്‍വ പ്രതിഭാസം സൃഷ്ടിച്ചെടുക്കാന്‍ എമ്മ ക്ഷമയോടെ മണിക്കൂറുകള്‍ ചിലവഴിക്കും. ചായം പൂശിയ മനുഷ്യ ശരീരങ്ങളെ ചില പ്രത്യേക ആംഗിളുകളില്‍ ക്രമീകരിക്കുമ്പോള്‍ അവ മനുഷ്യരെ വിസ്മയിപ്പിക്കുന്ന അപൂര്‍വ കലാസൃഷ്ടിയായി മാറും.
മനുഷ്യനില്‍ നിന്ന് ഷഡ്പദങ്ങളിലേക്കും മൃഗങ്ങളിലേക്കുമുള്ള ആ പരകായ പ്രവേശനത്തിന് സൃഷ്ടാവിനോടൊപ്പം സൃഷ്ടിക്കു സഹായിക്കുന്ന മോഡലുകളുടെയും സഹകരണവും വേണമെന്നാണ് എമ്മയുടെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha