Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

തന്റെ ലൈംഗികാഭിമുഖ്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് പറയുന്നു കരണ്‍ ജോഹര്‍, ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണ സംഭവമായി, അതെ ഞാന്‍ സ്വവര്‍ഗാനുരാഗി തന്നെയാണ്!

20 MARCH 2019 11:27 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കരണ്‍ ജോഹര്‍, താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ആദ്യമായി വെളിപ്പെടുത്തിയത് തന്റെ ആത്മകഥയിലൂടെയാണ്. പിന്നാലെ ലൈംഗികതയെപ്പറ്റി പൊതു ഇടങ്ങളില്‍ മടിയില്ലാതെ തുറന്നുസംസാരിക്കുകയാണ് കരണ്‍.

സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തുംമുന്‍പ് തന്നെ ഓണ്‍ലൈന്‍ ആക്രമണത്തിനും ട്രോളുകള്‍ക്കുമെല്ലാം കരണ്‍ വിധേയനായിട്ടുണ്ട്. ഈയടുത്ത് അര്‍ബാസ് ഖാനുമായുള്ള അഭിമുഖത്തില്‍ ട്രോളുകള്‍ ബാധിച്ചതെങ്ങനെയെന്ന് കരണ്‍ തുറന്നുപറഞ്ഞിരുന്നു. ''ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ പിന്നീട് സാധാരണസംഭവമായി തോന്നി. ഇപ്പോള്‍ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാന്‍ ഉണരുന്നത്.


''എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തില്‍ സ്വവര്‍ഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികാഭിമുഖ്യത്തെ കുറിച്ച് നിങ്ങള്‍ക്കു സംസാരിക്കാം, പക്ഷേ സ്വവര്‍ഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ട്. അറിവില്ലാത്ത മനസ്സാണ് നിങ്ങളുടെ, അസംസ്‌കൃതമായ ചിന്തകളാണ് നിങ്ങളുടേത്, കരണ്‍ തുറന്നടിക്കുന്നു.

മോശം കമന്റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നെന്ന് കരണ്‍ തുറന്നുപറയുന്നു. ''എന്നെക്കുറിച്ച് സംസാരിച്ചുകൊള്ളൂ, എനിക്ക് പ്രശ്‌നമില്ല. പക്ഷേ എനിക്കെന്തോ അസുഖമുണ്ട്, പ്രശ്‌നമുണ്ട് എന്നൊക്കെയുള്ള സംസാരങ്ങള്‍ അത്ര സുഖമുള്ളതല്ല. ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ നിങ്ങളും മിണ്ടാതിരിക്കണം, കാരണം നിങ്ങള്‍ക്കൊരു ജീവിതമില്ല. (വാടക ഗര്‍ഭപാത്രത്തിലൂടെ കരണിന് ഒരു മകനും മകളും ഉണ്ട്.)

സ്വവര്‍ഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരിക്കല്‍ കരണ്‍ വെളിപ്പെടുത്തിയിരുന്നു. ''മുന്‍ നിര സംവിധായകരില്‍ ഒരാള്‍ എന്ന നിലക്ക് എനിക്കീ വിഷയത്തില്‍ സിനിമയെടുക്കാം. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് സിനിമയെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്. മുന്‍നിര നായകന്മാര്‍ തന്നെ ആ സിനിമയില്‍ വരണം. നടന്മാരുടെ കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്''-കരണ്‍ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends