വഴിയോരത്ത് നില്ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിച്ചു... വീഡിയോ വൈറലായതോടെ ഇത് കൊലപാതകമാണോ? സംശയവുമായി സോഷ്യൽ മീഡിയ...
എറണാകുളം മനക്കപ്പടിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. തൊട്ടുപിന്നാലെ ഇത് കൊലപാതകമാണോ? സംശയവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. വഴിയോരത്ത് നില്ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിക്കുന്നതാണ് സിസി ടിവി ദൃശ്യങ്ങളിലുള്ളത്. ഇത് കൊലപാതകമാണോ എന്നാണ് ഷെയര്‍ ചെയ്യുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം. സ്ത്രീയെ ഇടിക്കുന്നതിന് മുമ്ബ് വേഗത കുറച്ച് വന്ന വണ്ടി, സ്ത്രീക്ക് നേരെ തിരിഞ്ഞ് ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറകേയെത്തിയ കാര്‍ യാത്രക്കാര്‍ വണ്ടിനിര്‍ത്തി അടുത്തുള്ള പമ്ബുകാരെ സഹായത്തിന് വിളിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.
https://www.facebook.com/Malayalivartha