Widgets Magazine
16
Sep / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു... യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ


പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം


മുണ്ട് മടക്കികുത്തി, മീശ പിരിച്ച്‌, നെഞ്ചു വിരിച്ച്‌ നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ


ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം

12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഒപ്പമുള്ളത് പെറ്റമ്മയല്ല, അവര്‍ പോറ്റമ്മയും വളര്‍ത്തച്ഛനും ആണെന്ന്! ആ സ്‌നേഹത്തെ കുറിച്ച് അതുവരെ സംശയം തോന്നാന്‍ അവസരം ഉണ്ടായതേയില്ല!

25 JUNE 2019 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്... 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജവിഗ്രഹം ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിച്ച് ഐ.ജി. പൊന്‍മാണിക്കവേല്‍

അച്ഛന്റെ ഓർമദിനത്തിൽ മകൾ ഞെട്ടിച്ചു! എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയണം; തന്റെ സന്ദേശത്തിന് വിവിധ രാജ്യങ്ങളിലൂടെ 1500 കിലോമീറ്ററിലധികം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് യുവതി പോലും പ്രതീക്ഷിച്ചില്ല... അവിശ്വസിനീയമായ സംഭവ കഥ ഇങ്ങനെ...

ഇനി താരങ്ങള്‍ വീട്ടിലെത്തും

കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അൽപ്പമൊന്ന് ശ്രദ്ധിക്കൂ!!! പ്രത്യേകിച്ച് ഈ രാശിക്കാർ

ഡ്രൈവർ ജോലിയാണെങ്കിൽ അത് അംബാനിയുടെ ഡ്രൈവർ തന്നെ ആകണം!! മാസ ശബളം ലക്ഷങ്ങൾ പക്ഷെ കണ്ണ് തള്ളേണ്ട; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാൽ ഞെട്ടും

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളോട് പോലും കണ്ണില്ലാത്ത ക്രൂരത കാട്ടാന്‍ മടിയില്ലാത്ത മാതാപിതാക്കളുടെ കഥകള്‍ പ്രതിദിനമെന്നോണം നമ്മള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ സമയത്താണ് തന്റെ കൂടെയുള്ളത്, ജന്മം തന്ന മാതാപിതാക്കളല്ല എന്ന് ഒരു പെണ്‍കുട്ടി തിരിച്ചറിയുന്നത്. അതുവരെ അവള്‍ക്ക് അവരുടെ സ്‌നേഹത്തില്‍ ഒരു കലര്‍പ്പും അനുഭവപ്പെട്ടില്ല എന്നത് തന്നെ ആ പോറ്റമ്മയുടേയും വളര്‍ത്തച്ഛന്റേയും മനസ്സിന്റെ നന്മ വെളിപ്പെടുത്തുന്നില്ലേ? ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫെയ്‌സ്ബുക്ക്പേജിലൂടെയാണ് നന്മ നിറഞ്ഞ ആ മാതൃ-പിതൃ ഹൃദയങ്ങളുടെ കഥ നമ്മളിലേയ്ക്ക് എത്തിയത്.

ആ പെണ്‍കുട്ടി പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്:

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് എന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം. എന്റെ അച്ഛന്‍ ആരോടോ ഫോണിലൂടെ തര്‍ക്കിക്കുന്നത് കേട്ടു. അല്‍പ്പം കഴിഞ്ഞ് അതെന്റെ ഇളയച്ഛനാണെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹം എപ്പോഴും എന്റെ മാതാപിതാക്കളോട് ദേഷ്യത്തോടെയേ പെരുമാറിയിരുന്നുള്ളൂ. അതെന്താ അങ്ങനെ എന്നു തിരക്കിയപ്പോഴെല്ലാം അച്ഛന്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.

പക്ഷേ, 12-ാം ക്ലാസ്സ് പരീക്ഷാഫലം വന്ന അന്ന് ഞാനെന്റെ അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് നിര്‍ബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അമ്മയാണ് ആ വലിയ സത്യം എന്നോട് പറയുന്നത്, ഇളയച്ഛന്‍ എന്ന് ഞാന്‍ വിചാരിക്കുന്ന ആ ആള്‍ യഥാര്‍ഥത്തില്‍ തന്റെ അച്ഛന്‍ ആണെന്നും ഇതുവരെ അച്ഛനാണെന്ന് താന്‍ കരുതിയിരുന്ന ആള്‍ യഥാര്‍ത്ഥത്തില്‍ വല്യച്ഛനാണെന്നും അമ്മ വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍ തീര്‍ത്തും ഞെട്ടിപ്പോയി. എന്നാല്‍ ഈ സത്യത്തിന് നമുക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അമ്മ എന്റെ വിശ്വാസം ദൃഢമാക്കി.

അഞ്ചാം മാസത്തിലാണ് എന്റെ മാതാപിതാക്കള്‍ എന്നെ ഇവര്‍ക്ക് കൈമാറിയതത്രേ. അന്നുമുതല്‍ കണ്ണിലെ കൃഷ്ണമണി പോലെ എന്നെ നോക്കുന്നുണ്ട് ഇവര്‍. പ്രത്യേകിച്ച് എന്റെ അച്ഛന്‍. ഇന്നും എന്റെ സ്‌കൂളിലെ ആദ്യദിനം എനിക്കോര്‍മ്മയുണ്ട്. എന്നെ സ്‌കൂളില്‍ വിട്ടിട്ട് തിരിച്ചുപോകാന്‍ എന്നെക്കാള്‍ വിഷമം എന്റെ അച്ഛനായിരുന്നുവെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

എല്ലാത്തിനും മുകളില്‍ അച്ഛന്‍ പരിഗണന നല്‍കിയിരുന്നത് എനിക്കായിരുന്നു. ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല എനിക്ക്, അച്ഛന്‍ എല്ലാം സ്വയമറിഞ്ഞ് ചെയ്തിരുന്നു. എന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു ഉള്ളില്‍. എന്നെ വെറുക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ അവരോട് ചെയ്തത് എന്ന് ഒരിക്കല്‍ അമ്മയോട് ചോദിച്ചു. അന്നെന്റെ കൈ പിടിച്ച് അമ്മ പറഞ്ഞു, ''അതെന്തുകൊണ്ടാണ് എന്നതില്‍ ഒരു കാര്യവുമില്ല. ഞങ്ങള്‍ നിന്നെ കൈവിട്ട് കളയില്ല. നീ ഞങ്ങളുടെ ജീവിതത്തില്‍ അത്രമാത്രം സന്തോഷം കൊണ്ടുവന്നിട്ടുണ്ട്.''

എന്നെ ഉപേക്ഷിച്ചവരോട് എനിക്ക് അതിയായ ദേഷ്യമായിരുന്നു. ഞാനവരോട് വഴക്കുണ്ടാക്കിയിട്ട് പോലുമുണ്ട്. പക്ഷേ പിന്നീട് ഞാന്‍ ആലോചിച്ചു. എന്റെ ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് ഞാനെത്ര വിലപ്പെട്ടതാണെന്ന്, ഒരിക്കലും അവസാനിക്കാത്ത സ്‌നേഹം കൊണ്ടെന്നെ മൂടുന്നതെങ്ങനെയെന്ന്. അങ്ങനെ ഞാന്‍ സമാധാനത്തിലെത്തിച്ചേര്‍ന്നു. ഇപ്പോള്‍ എന്റെ യഥാര്‍ഥ മാതാപിതാക്കളോട് എനിക്ക് യാതൊരു പരാതിയുമില്ല. എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഇന്ന് എനിക്കറിയാം.

ഇത്രയധികം പിന്തുണയും സ്‌നേഹവും തരുന്ന കുടുംബത്തെ കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെനിക്ക്. ഇവരുടെ സ്‌നേഹത്തില്‍ താനെത്ര ഭാഗ്യവതിയാണെന്ന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലൂടെ പെണ്‍കുട്ടി കുറിക്കുന്നു. ഭാവിയില്‍ എപ്പോഴെങ്കിലും അവരും മാതാപിതാക്കളും തമ്മിലുള്ള വഴക്ക് അവസാനിക്കുമെന്നും എല്ലാവരും ഒരുമിച്ച് ഒരു കുടുംബമായി ഒന്നിച്ച് കഴിയുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാണ് അവള്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം  (10 hours ago)

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല  (10 hours ago)

പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ  (11 hours ago)

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍  (11 hours ago)

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി  (11 hours ago)

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ  (11 hours ago)

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം  (12 hours ago)

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും  (12 hours ago)

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു  (12 hours ago)

കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്  (12 hours ago)

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം  (12 hours ago)

അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്  (12 hours ago)

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ  (12 hours ago)

മൂവായിരത്തോളം പരസ്യബോര്‍ഡുകള്‍ നീക്കി; ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുന്നു  (13 hours ago)

Malayali Vartha Recommends