Widgets Magazine
04
Jun / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

പറക്കുന്ന വിമാനത്തില്‍നിന്നു മൃതദേഹം; വിമാനത്തിന്റെ ലാന്‍ഡിങ്-ഗിയര്‍-കംപാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത് യുകെയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച ഇന്ത്യന്‍ സഹോദരങ്ങളുടെ കഥ വീണ്ടും ഓര്‍മ്മയില്‍!

09 JULY 2019 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

'കൂടുതല്‍ കൂടുതല്‍ അകലങ്ങള്‍ സൃഷ്ടിക്കുന്ന ബന്ധമായി ദാമ്പത്യം മാറുന്നു. ജീവനില്ലാത്ത ജീവിതം.. വൈകാരികമായ പൊരുത്തപ്പെടല്‍ ഇല്ല..! പിടിച്ചു നില്ക്കാന്‍ ത്രാണി ഉള്ളവര്‍ നില്‍ക്കും..അല്ലാത്തവര്‍ , കെട്ടു പൊട്ടിച്ച് മാറും..' കാലമോഹൻ പറയുന്നു

പിറവം ക്വാറി ദുരന്തം: കരിങ്കലിനടിയില്‍ മൂന്നര മണിക്കൂറോളം വേദന സഹിച്ച് ദീപക്; ഞെട്ടിച്ച് ദുരന്തം

ദമാമിലെ ഫ്‌ലാറ്റില്‍ നൂറുമേനി വിളവ് സമ്മാനിച്ച് ലോക്ക്ഡൗണ്‍!

ഇതുവരെ ചുഴലിക്കാറ്റുകള്‍ തൊടാതിരുന്ന മുംബൈ , 'നിസര്‍ഗ' മാറ്റിയത് മുംബൈയുടെ കാലാവസ്ഥാചരിത്രം!

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത് ; നൊമ്പരമായി വനപാലകനായ മോഹന്‍ കുമാറിന്റെ വാക്കുകൾ

ജൂണിലെ അവസാന ഞായറാഴ്ച ഉച്ചകഴിഞ്ഞ്, അവധി ദിവസത്തിന്റെ ആലസ്യത്തില്‍ സണ്‍ബാത്ത് ചെയ്യുമ്പോഴുണ്ടായ സംഭവം ഇപ്പോഴും ഞെട്ടലോടെയാണ് ലണ്ടനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജോണ്‍ ബാള്‍ഡോക് ഓര്‍ക്കുന്നത്. ഭീകരമായിരുന്നു ആ കാഴ്ച, ആകാശത്തു നിന്ന് ഒരു മനുഷ്യശരീരം താഴേയ്ക്ക് വീഴുന്നു. ഒരു നിമിഷം സ്തബ്ധനായി തരിച്ചിരുന്നുപോയി ബാള്‍ഡോക്.

ലണ്ടനെയാകെ ഞെട്ടിച്ചു ഈ സംഭവം. നെയ്‌റോബിയില്‍നിന്നു ബ്രിട്ടനിലേക്കുള്ള കെനിയന്‍ വിമാനമായ ബോയിങ് 787-ന്റെ ലാന്‍ഡിങ്-ഗിയര്‍-കംപാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്നെത്തിയ യാത്രക്കാരന്‍, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ലണ്ടനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജോണ്‍ ബാള്‍ഡോക്കിന്റെ സുഹൃത്ത് ബോബ് റെന്‍വിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വര്‍ഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് ഈ വീട്ടില്‍ താമസം ആരംഭിച്ചത്. വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചിരിക്കുന്നതിനിടയിലെ പുല്‍ത്തകിടിയിലേക്കാണ് യാത്രക്കാരന്റെ ശരീരം വീണത്. സംഭവസമയം പൂന്തോട്ടത്തില്‍ വെയില്‍ കായുകയായിരുന്ന ബാള്‍ഡോക്കിനു മൂന്നടി മാത്രം അകലത്തിലാണ് ശരീരം വന്നുവീണത്.

ഭയന്ന് വെളിയിലേക്ക് ഓടിയ ബാള്‍ഡോക് അയല്‍ക്കാരെയും പോലീസിനേയും വിവരം അറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം വിമാനത്തില്‍ നിന്നു വീണതാണെന്ന് സ്ഥരീകരീകരിക്കുകയും ചെയ്തു. യുകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയര്‍ കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടിയതാകാം ഇയാള്‍ എന്നാണ് നിഗമനം. ഇതു സംബന്ധിച്ചു പൊലീസും വിമാനത്താവള അധികൃതരും കെനിയന്‍ എയര്‍വേയ്‌സും അന്വേഷണം തുടരുകയാണ്.

2015 ജൂണില്‍ ജൊഹാനസ്ബര്‍ഗില്‍ നിന്ന് വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ വിമാനത്തിലും 2012 ഓഗസ്റ്റില്‍ കേപ്ടൗണില്‍ നിന്നുമെത്തിയ മറ്റൊരു വിമാനത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, 23 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സഹോദരങ്ങളുടെ സാഹസികയാത്ര വീണ്ടും വാര്‍ത്തയാവുകയാണ്. അന്ന് രക്ഷപ്പെട്ട പര്‍ദീപ് സൈനിയുടെ കഥ വിസ്മയകരമാണ്.

പര്‍ദീപ് പഞ്ചാബില്‍ കാര്‍ മെക്കാനിക്കായി ജോലി നോക്കുന്ന സമയം. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നുണ്ട്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ളവര്‍ വിഘടനവാദികളാണെന്ന സംശയത്തില്‍ ഇംഗ്ലണ്ടില്‍ കനത്ത നിരീക്ഷണത്തിലായിരുന്ന സമയമായിരുന്നു അത്. ഒട്ടേറെ പേര്‍ അറസ്റ്റിലുമായി. അങ്ങനെയാണ് അനധികൃതമായി കടക്കാന്‍ തീരുമാനിക്കുന്നത്. 22 വയസ്സായിരുന്നു അന്ന് പര്‍ദീപിന്. ഇന്ത്യക്കാരെ അനധികൃതമായി ബ്രിട്ടനിലേക്കു കടത്തുന്ന ഒരാളാണു പര്‍ദീപ് സൈനിയോടും അനുജന്‍ വിജയിനോടും അക്കാര്യം പറഞ്ഞത്: 'ചെലവൊന്നുമില്ലാതെ ലണ്ടനിലേക്കു കടക്കാനൊരു വഴിയുണ്ട് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ്. അതിനകത്ത് ആരുമറിയാതെ കയറ്റിയിരുത്തുന്ന കാര്യം ഞാനേറ്റു. അവിടെ എത്തിയതിനു ശേഷം രക്ഷപ്പെടുന്ന കാര്യം നിങ്ങള്‍ നോക്കണം' എന്നയാള്‍ പറഞ്ഞപ്പോള്‍ വിദേശത്തൊരു സ്വപ്നഭാവി പ്രതീക്ഷിച്ചിരുന്ന പര്‍ദീപിനും വിജയിനും അതു വലിയൊരു പ്രലോഭനമായിരുന്നു. അങ്ങനെ 1996 ഒക്ടോബറില്‍ മനുഷ്യക്കടത്തുകാരന്റെ സഹായത്തോടെ അവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിങ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറിപ്പറ്റി. വിമാനത്തിന്റെ മുന്‍വശത്തുള്ള കംപാര്‍ട്‌മെന്റിലായിരുന്നു ഇരുവരും. ടേക്ക് ഓഫിന്റെയും ലാന്‍ഡിങ്ങിന്റെയും സമയത്തു മാത്രം തുറക്കുന്നവയാണ് ഈ കംപാര്‍ട്‌മെന്റ്.

വിമാനത്തിലെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറി യാത്ര ചെയ്താലുള്ള പ്രശ്‌നത്തെക്കുറിച്ച് ഇരുവര്‍ക്കും അറിയുക പോലുമില്ലായിരുന്നു. അതിനു മുന്‍പ് വിമാനത്തില്‍ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളില്‍ വീണുപോയത്. ലാന്‍ഡിങ് ഗിയറില്‍ പിടിച്ചു കയറി ജീവിതത്തിലേക്കു രക്ഷപ്പെട്ട ആരും ഇല്ലെന്നുള്ള കാര്യം ഈ സഹോദരങ്ങള്‍ക്ക് പക്ഷേ അറിയില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള 10 മണിക്കൂര്‍ യാത്രയില്‍ 6500 കിലോമീറ്ററാണ് സഞ്ചരിക്കാനുണ്ടായിരുന്നത്. ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ തണുപ്പാകട്ടെ, മൈനസ് 60 ഡിഗ്രിയായിരുന്നു.

അന്ന് 22-കാരനായ പര്‍ദീപും 19-കാരനായ സഹോദരന്‍ വിജയും അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ആളിന്റെ സഹായത്തോടെ വിമാനത്തിന്റെ ചക്രഅറയില്‍ കടന്നു കൂടിയത് 1996 ഒക്ടോബറിലാണ്. ഇന്ന് 44 വയസ്സ് പിന്നിട്ട പര്‍ദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാന്‍ഡിങ്ങിനായി കംപാര്‍ട്‌മെന്റ് തുറന്നപ്പോള്‍ 2000 അടി ഉയരത്തില്‍നിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്‌മോണ്ടിലെ ഒരു വ്യവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമായിരുന്നു.

പര്‍ദീപ് വന്നുവീണത് ആകട്ടെ റണ്‍വേയിലായിരുന്നു. ബഗേജ് ശേഖരിക്കാന്‍ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് 'ഹൈപോതെര്‍മിയ' അവസ്ഥയില്‍ ബോധമില്ലാതെ കിടക്കുന്ന പര്‍ദീപിനെ അന്നു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്റെ അഭാവത്തില്‍ പര്‍ദീപിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു .

ഡല്‍ഹിയില്‍നിന്നു ലണ്ടന്‍ വരെ പര്‍ദീപ് നടത്തിയ യാത്രയില്‍ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ക്കു പോലും അദ്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്‌സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂര്‍ യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയര്‍ന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും. പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ, സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍, ശരീരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന 'സസ്‌പെന്‍ഡഡ് അനിമേഷന്‍' എന്ന അവസ്ഥയിലേക്ക്് ശരീരം സ്വാഭാവികമായി മാറി. തണുപ്പിനെ അതിജീവിക്കുന്നതിനായി മൃഗങ്ങള്‍ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റും, മൃഗങ്ങള്‍ ജൈവ പ്രവര്‍ത്തനങ്ങളെല്ലാം ഇങ്ങനെ പൂര്‍ണമായി നിര്‍ത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്.

എന്നാല്‍ അതികഠിനമായ മഞ്ഞില്‍ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തില്‍ പക്ഷേ രക്ഷയായത് ഇതാണ് എന്നതാണ് വിസ്മയിപ്പിക്കുന്നത്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോള്‍ ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാന്‍ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു. എന്നാല്‍ താപനില പിന്നെയും താഴ്ന്നിരുന്നെങ്കില്‍ പ്രശ്‌നമാകുമായിരുന്നേനെ. വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്, വെള്ളമോ ഭക്ഷണമോ ഇല്ലാതെ 'സസ്‌പെന്‍ഡഡ് അനിമേഷനില്‍' മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ജീവിക്കാന്‍ കഴിവുള്ള ആഫ്രിക്കന്‍ ലങ്ഫിഷ് മാത്രമാണ്.

ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയ പര്‍ദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാല്‍ 2014 വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പര്‍ദീപിന് ബ്രിട്ടനില്‍ തന്നെ തങ്ങാന്‍ അനുവാദം ലഭിച്ചു. അതിനു ശേഷമായിരുന്നു വിവാഹം. ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന പര്‍ദീപ്് ഹീത്രുവിലെ ഒരു കാറ്ററിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്.

അങ്ങനെ ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറി രക്ഷപ്പെട്ട, അറിയപ്പെടുന്ന ആദ്യത്തെ വ്യക്തിയായി പര്‍ദീപ്. രണ്ടാമത്തെയാള്‍ 2015 ജൂണില്‍ ജോഹന്നാസ്ബര്‍ഗില്‍നിന്ന് ലണ്ടനിലേക്ക് വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഒളിച്ചുകടന്ന ഇരുപത്തിനാലുകാരനാണ്.

പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓര്‍മകള്‍ പര്‍ദീപിനെ വിട്ടുപോയിട്ടില്ല. സഹോദരന്റെ മരണമോര്‍ത്ത് ആറു വര്‍ഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. 'ഞങ്ങള്‍ രണ്ടു പേരും മരിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റൊരാള്‍ മരിക്കുകയും ചെയ്താല്‍...'എന്ന് ചോദിച്ച് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നു പര്‍ദീപ്. സ്വന്തം സഹോദരന്‍ തണുത്തു മരവിച്ചു ഭൂമിയിലേക്കു പതിക്കുന്നതു കാണാന്‍ പോലും അന്ന് പര്‍ദീപിന് പറ്റിയില്ല. ശരീരോഷ്മാവ് നഷ്ടപ്പെട്ട്, ഓക്‌സിജനില്ലാതെ, അബോധാവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം.

ആദ്യമായി വിമാനത്തില്‍ കയറിയതിനെപ്പറ്റിയും മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് പര്‍ദീപിനോടു ചോദിച്ചു 'ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും...?' എന്നായിരുന്നു മറുപടിച്ചോദ്യം. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും പര്‍ദീപിന്റെ നെഞ്ചില്‍ ആ മരണത്തണുപ്പ് ഇപ്പോഴും അരിച്ചിറങ്ങുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് ഇനി ആ ലക്ഷ്യം മാത്രം; ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ലന്നു പഠനം  (16 minutes ago)

റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി  (39 minutes ago)

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്; അനധികൃതമായ പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ  (1 hour ago)

ഉത്രയെ കൊന്ന നിന്നെയങ്ങു വിടുമെന്ന് കരുതിയോ? അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടിത്തിയ കേസിലെ പ്രതിയായ സൂരജിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കളിക്കുന്നത് ഇന്ത്യയോടാണെന്നു ചൈന ഓർത്തില്ല; അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (1 hour ago)

പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി ഗര്‍ഭിണിയായ ആനയെ കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി  (1 hour ago)

ഒടുവില്‍ വെള്ളക്കൊടി വീശി ചൈന; അമേരിക്കയോട് കൊമ്പുകോര്‍ക്കുന്ന ചൈന അമേരിക്കന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി; ഇനി ഇന്ത്യയുടെ ഊഴം  (1 hour ago)

കിഷ്ത്വാറില്‍ കിടുക്കി വീരന്‍മാര്‍; കാശ്മീരില്‍ ഭീകരവാദി താവളം തകര്‍ത്തു  (2 hours ago)

ചൈനയും പാക്കിസ്ഥാനും വിറയ്ക്കുന്നു ; കോവിഡ് എന്ന മഹാമാരിയോട് പോരാടാന്‍ ലോകത്തിന് ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍  (2 hours ago)

ചൈനയുടെ എണ്ണപ്പെട്ട ദിനങ്ങള്‍; അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുള്ള ടാങ്കറുകളും തോക്കുകളും പിന്‍വലിക്കണമെന്ന് ഇന്ത്യ  (2 hours ago)

ഇമ്രാന്റെ ചാവേര്‍ തന്ത്രങ്ങള്‍ മൂടോടെ പിഴുതെറിഞ്ഞ് മോദി; ലഷ്‌ക്കര്‍ ഇ തൊയ്ബയക്കും ജെയ്ഷെ ഇ മുഹമ്മദിനും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ പിന്തുണ  (3 hours ago)

ബിജ്ബെഹറയില്‍ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കം; അതിര്‍ത്തിയില്‍ റണ്‍വേ നിര്‍മ്മാണം പുരോഗമിക്കുന്നു; യുദ്ധത്തില്‍ വീണത് ചൈന  (3 hours ago)

ആദ്യമായി തന്നെപ്പോലെയുള്ള കേക്ക് കിട്ടിയിരിക്കുന്നു...  (3 hours ago)

ഇന്ത്യാക്കാരന്റെ മുന്നില്‍ ട്രംപിന്റെ കളി നടക്കില്ല; വംശീയ അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് 1.2 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്  (3 hours ago)

ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്ന് അനുഷ്‌ക ശര്‍മ്മ  (3 hours ago)

Malayali Vartha Recommends