Widgets Magazine
16
Sep / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു... യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ


പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം


മുണ്ട് മടക്കികുത്തി, മീശ പിരിച്ച്‌, നെഞ്ചു വിരിച്ച്‌ നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ


ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം

ഇതാര്‍ക്കും സംഭവിക്കരുതേ... മുംബൈ സ്വദേശിയായ യുവതിയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുന്നു; നല്ല മനുഷ്യനെന്നു കരുതിയ വളര്‍ത്തച്ഛനില്‍ നിന്നുണ്ടായ ക്രൂരതകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി യുവതി

12 JULY 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്... 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജവിഗ്രഹം ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിച്ച് ഐ.ജി. പൊന്‍മാണിക്കവേല്‍

അച്ഛന്റെ ഓർമദിനത്തിൽ മകൾ ഞെട്ടിച്ചു! എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയണം; തന്റെ സന്ദേശത്തിന് വിവിധ രാജ്യങ്ങളിലൂടെ 1500 കിലോമീറ്ററിലധികം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് യുവതി പോലും പ്രതീക്ഷിച്ചില്ല... അവിശ്വസിനീയമായ സംഭവ കഥ ഇങ്ങനെ...

ഇനി താരങ്ങള്‍ വീട്ടിലെത്തും

കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അൽപ്പമൊന്ന് ശ്രദ്ധിക്കൂ!!! പ്രത്യേകിച്ച് ഈ രാശിക്കാർ

ഡ്രൈവർ ജോലിയാണെങ്കിൽ അത് അംബാനിയുടെ ഡ്രൈവർ തന്നെ ആകണം!! മാസ ശബളം ലക്ഷങ്ങൾ പക്ഷെ കണ്ണ് തള്ളേണ്ട; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാൽ ഞെട്ടും

ജീവിതം പലപ്പോഴും വേദനയുടേതാണ്. ഒരിറ്റ് തണലാകുമെന്ന് വിശ്വസിച്ചവര്‍ സ്‌നേഹം നടിച്ച് പീഡിപ്പിക്കുകയെന്നു വച്ചാല്‍... വീടിനകത്തും പുറത്തും പല അവസ്ഥകളിലും പീഡനം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. ഇത് പലപ്പോഴും പലരും തുറന്ന് പറയാറില്ല. പലരും ഇക്കാര്യങ്ങള്‍ മനസില്‍ വെച്ച് ജീവിതം മുഴുവന്‍ കളയും. എന്നാല്‍ ചിലര്‍ പോരാടി മുന്നേറും. അത്തരത്തില്‍ അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശിയായ യുവതിയാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 

എന്റെ അമ്മ വളരെ ചെറുപ്പത്തിലാണ് അച്ഛനോടൊപ്പം ഒളിച്ചോടിയത്. എന്നാല്‍ അച്ഛന് മറ്റ് ഭാര്യമാരും അവരില്‍ കുട്ടികളും ഉണ്ടെന്ന് ഏറെ വൈകിയാണ് അമ്മ മനസിലാക്കിയത്. ആ വിവാഹ ജീവിതത്തില്‍ അമ്മ ഒട്ടും സന്തോഷവതിയായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് കുട്ടികളെ വേണ്ടെന്ന് പോലും അയാള്‍ എന്റെ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഞാന്‍ നാലാം ക്ലാസില്‍ ആയിരുന്നപ്പോള്‍ അമ്മ അയാളെ ഉപേക്ഷിച്ചു. അധികം താമസിയാതെ തന്നെ മറ്റൊരാളുമായി അമ്മ പ്രണയത്തിലായി. ഇയാള്‍ ഏറെ നാളുകളായി അമ്മയോട് വിവാഹാഭ്യര്‍ത്ഥന നടത്തികൊണ്ടിരിക്കുകയായിരുന്നു. 

ഒടുവില്‍ അമ്മ അയാളെ കല്യാണം കഴിച്ചു. അയാള്‍ ഒരു നല്ല മനുഷ്യനായിരുന്നു. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ എന്റെ ആ ചിന്ത ആസ്ഥാനത്തായിരുന്നു. അമ്മ എന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ വളരെ സ്വാഭാവികമായി എന്നോട് പെരുമാറിയിരുന്ന അയാള്‍ അമ്മയുടെ അസാന്നിദ്ധ്യത്തില്‍ ലൈംഗികമായി എന്നെ സമീപിക്കാന്‍ തുടങ്ങി. എന്നാല്‍ അച്ഛന്മാര്‍ മക്കളോട് ഈ വിധമാണ് പെരുമാറുക എന്നാണ് പക്വത എത്താത്ത ഞാന്‍ അപ്പോള്‍ കരുതിയത്. പതുക്കെ ഞാന്‍ മനസിലാക്കി, ഒരു മകളോട് പെരുമാറാന്‍ പാടില്ലാത്ത രീതിയിലാണ് അയാള്‍ എന്നോട് ഇടപഴകുന്നതെന്ന്. 

ഞാന്‍ അഞ്ചാം ക്ലാസിലായിരുന്നപ്പോഴാണ് ഉറങ്ങികിടന്ന എന്നെ ആദ്യമായി അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഞെട്ടിയുണര്‍ന്ന ഞാന്‍ പേടിച്ച് ഉടന്‍ തന്നെ അടുത്തുള്ള മുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടു. സംഭവിച്ച കാര്യം എങ്ങനെയാണ് എന്റെ അമ്മയോട് പറയേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു രൂപവും ഇല്ലായിരുന്നു. 

അധികം താമസിയാതെ എന്നെ അവര്‍ ബോര്‍ഡിങ് സ്‌കൂളിലാക്കി. ആ സംഭവം ഞാന്‍ പതുക്കെ മറക്കാന്‍ തുടങ്ങി. എന്നാല്‍ അയാള്‍ സ്വപ്നങ്ങളിലൂടെ എന്നെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. സ്വപ്നത്തില്‍ പലരും എന്റെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതും, എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു. വീട്ടിലെത്തിയ ശേഷം ഞാന്‍ ഇക്കാര്യം എന്റെ അമ്മയോട് പറയാന്‍ ശ്രമിച്ചുവങ്കിലും ഞാന്‍ കള്ളം പറയുകയാണെന്നാണ് അമ്മ പറഞ്ഞത്. എനിക്കാരോടെങ്കിലും ഇക്കാര്യം തുറന്ന് പറയണമായിരുന്നു. എനിക്ക് അത് ആവശ്യമായിരുന്നു. അതിന് ഞാന്‍ കണ്ടെത്തിയ വഴി കലയായിരുന്നു. ഞാന്‍ എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം ഒരു നാടകത്തിന്റെ രൂപത്തില്‍ എഴുതി. 

എന്നിട്ട്, സ്‌കൂളില്‍ എല്ലാവരുടേയും മുന്‍പില്‍ ഞാന്‍ എന്റെ ജീവിതം തന്നെ അഭിനയിച്ച് കാണിച്ചു. വിഷമം സഹിക്കാനാകാതെ ഞാന്‍ നാടകത്തിന്റെ ഇടയ്ക്ക് പൊട്ടികരയുക പോലും ചെയ്തു. ഇതിന്റെ വീഡിയോ പലയിടത്തും പ്രചരിച്ചതിനെ തുടര്‍ന്ന് ദൃശ്യ മാദ്ധ്യമങ്ങള്‍ ഞാനുമായി ബന്ധപെട്ടു. പക്ഷെ അവര്‍ക്ക് വാര്‍ത്തകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. എന്റെ ദുഃഖം മനസിലാക്കാനോ യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരാനോ അവര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്റെ സമ്മതമില്ലാതെ തന്നെ അവര്‍ വാര്‍ത്തകള്‍ നല്‍കി. അങ്ങനെ സംഭവം എന്റെ അമ്മയുടെ ചെവിയിലുമെത്തി. 

എന്നാല്‍ എന്നെ ആശ്വസിപ്പിക്കുന്നതിന് പകരം അമ്മ എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ലൈംഗികത, എന്ന വികാരം, അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയില്‍ എനിക്ക് ആദ്യം മനസിലാക്കി തന്നത് എന്റെ വളര്‍ത്തച്ഛനാണ്. അത് എന്നും ഒരു മുറിപ്പാടായി എന്റെ മനസില്‍ അവശേഷിക്കും. ഈ സത്യം എന്റെ ജീവിതത്തിലുള്ള എല്ലാവരും അറിയണം. അത് മനസിലാക്കി കൊണ്ട് വേണം അവര്‍ എന്നോട് ഇടപെടാന്‍. എന്റെ ബാല്യം ചില ആള്‍ക്കാര്‍ കാരണം പിച്ചിച്ചീന്തപ്പെട്ടു. ഞാനിപ്പോള്‍ ഒരു യുവതിയാണ്. എന്റെ യുവത്വവും കൂടി തട്ടിയെടുക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ലെന്നും പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം  (10 hours ago)

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല  (10 hours ago)

പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ  (11 hours ago)

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍  (11 hours ago)

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി  (11 hours ago)

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ  (11 hours ago)

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം  (12 hours ago)

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും  (12 hours ago)

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു  (12 hours ago)

കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്  (12 hours ago)

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം  (12 hours ago)

അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്  (12 hours ago)

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ  (12 hours ago)

മൂവായിരത്തോളം പരസ്യബോര്‍ഡുകള്‍ നീക്കി; ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുന്നു  (13 hours ago)

Malayali Vartha Recommends