രണ്ട് വർഷം മുമ്പ് ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഇപ്പോൾ ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണയി: സോഷ്യൽ മീഡിയ കീഴടക്കിയ നായ
ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിലെ കൗതുക കാഴ്ചയാണ് ഇപ്പോൾ ചിന്നപ്പൊണ്ണ് എന്ന നായ. പാളം മുറിച്ച് കടന്നാല്‍, ട്രെയിനിന്റെ വാതിലില്‍ തൂങ്ങി യാത്ര ചെയ്താല്‍ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് എപ്പോഴും. റെയിൽവേ നിയമം തെറ്റിക്കുന്നവരെ ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണിന്റെ സേവനം ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ്. നിയമങ്ങൾ പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പാണ് ചിന്നപ്പൊണ്ണിന്റെ ഉച്ചത്തിലുള്ള കുര.
രണ്ടു വര്‍ഷം മുമ്പാണ് ചിന്നപ്പൊണ്ണിനെ ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. ശേഷം സ്റ്റേഷനിലെ ആര്‍പിഎഫുമായി ചങ്ങാത്തം സൃഷ്ടിക്കുകയുമായിരുന്നു. വീട്ടുടമയുമായുള്ള തർക്കമാണ് നായയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കാനുള്ള കാരണം. ഒരിക്കൽ നായയെ കാണാൻ ഉടമ അവിടെയെത്തിയിരുന്നു. അന്നാണ് ചിന്നപ്പൊണ്ണ് എന്നാണ് നായയുടെ പേരെന്ന് മനസ്സിലായത്. അന്നുതൊട്ട് നായയെ എല്ലാവരും ചിന്നപ്പൊണ്ണ് എന്ന് വിളിച്ചുതുടങ്ങി. യാത്രക്കാര്‍ക്ക് ഒരു വിധത്തിലുള്ള ശല്യവും ചിന്നപ്പൊണ്ണ് സൃഷ്ടിക്കില്ല. ഏവര്‍ക്കും പ്രിയവുമാണ്. ചിന്നപ്പൊണ്ണിനെ കുറിച്ച് ദ ഹിന്ദു ചെയ്ത വീഡിയോ റെയില്‍വേ മന്ത്രാലയം റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha