ആരോഗ്യകരമായ പ്രശ്നങ്ങള്‍ കൂടി; വിദഗ്ധ ചികിത്സയ്ക്കായി ബിഗ്ബോസ് വീട്ടില്‍ നിന്നും സോമദാസിനെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച് ബിഗ്ബോസ്
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ മുന്നേറുകയാണ്. ബിഗ് ബോസ് സീസണ് 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷന് നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരാള്‍ കൂടി ഇന്ന് വീടിന് പുറത്തായി. ഗായകനായ സോമദാസിനെയാണ് ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സോമദാസിന്റെ ആരോഗ്യനില മോശമായതായി മറ്റ് മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് സോമദാസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും രക്തവും മറ്റും പരിശോധിക്കുകയുമായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സോമദാസിനെ വീട്ടിലേക്ക് വിടുന്നത്. മത്സരാര്ഥികളില് പലരും ഏറെ സങ്കടത്തോടെയാണ് പ്രഖ്യാപനം കേട്ടത്.
https://www.facebook.com/Malayalivartha