എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറിച്ചുള്ള യുവാവിന്റെ പ്രവചനം വൈറല്‍; രഹസ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ലോകരാഷ്ട്രങ്ങളെ പിടിച്ചുലച്ച് കൊവിഡ് മഹാമാരിയുടെ വിളയാട്ടം തുടരവെ മരണസംഖ്യ 70,344 ആയി. ഇതുവരെ 1,285,261 പേരെ രോഗം ബാധിച്ചു. യു.എസില്‍ മരണം പതിനായിരത്തോളമായി. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. കോവിഡ് വൈറസ് ഭീതിയിലാണ് ലോകം, അതേസമയം ഈ അവസരം മുതലാക്കുന്ന പ്രവചനങ്ങളും വൈറസ് വേഗത്തില്‍ സോഷ്യല്‍ ലോകത്ത് പരക്കുന്നുണ്ട്.
അത്തരത്തില്‍ 2011ല്‍ ടോമി സെബാസ്റ്റിയന്‍ എന്നയാള്‍ കോവിഡിനെ കുറിച്ച് നടത്തിയ പ്രവചനം സോഷ്യല്‍ലോകത്ത് വൈറലായിരിക്കുകയാണ്. കൃത്യമായി 9 വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ഇത്തരത്തില്‍ ഒരു മഹാമാരിയെ കുറിച്ച് പ്രവചിച്ച് ടോമി താരമായിരിക്കുകയാണ്. ഒരു പ്രവചനം നടത്തുമ്ബോള്‍ അതിനു പിന്നില്‍ നമ്മള്‍ അറിയാത്ത ചില രഹസ്യങ്ങള്‍ ഉണ്ടാവും.
അത് കാണാതെ വരുമ്ബോള്‍ ആണ് അത് ഒരു അത്ഭുതമായി നമ്മള്‍ കണക്കാക്കുന്നത്. തൊട്ടുപിറകെ തന്നെ പ്രവചനത്തിന് പിന്നിലുള്ള ശക്തികളെ ആരാധിക്കാന്‍ തുടങ്ങുന്നവരുമുണ്ട്. അതേസമയം, എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ സാധ്യമാകുന്നതെന്ന് ടോമി തന്നെ വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ 2011ല്‍ ഇട്ട പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. സൈബര്‍ ലോകത്ത് വൈറലാകുന്ന പ്രവചനങ്ങളുടെ ഒക്കെ പിന്നിലുള്ള രഹസ്യം ഒന്ന് തുറന്നു കാണിക്കുന്നതിനു വേണ്ടിയാണെന്നും ടോമി വ്യക്തമാക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഇതുപോലെ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്താത്തവര്‍
അതിനെ വാഴ്ത്തിപ്പാടി അവരെ പ്രവാചകന്മാരും ആള്‍ദൈവങ്ങളും ആക്കും.എങ്ങനെയാണ് പ്രവചനങ്ങള്‍ സാധ്യമാകുന്നതെന്ന് ടോമിയുടെ സുഹൃത്ത് അനൂപ് ഐസക്ക് വിവരിക്കുന്ന ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.
https://www.facebook.com/Malayalivartha

























