ഒന്ന് റെഡി ആയതാണ്.. മേക്ക്അപ്പ് കൂടിപ്പോയെന്നു പറയല്ലേ. ലിപ്സിറ്റിക് ഇട്ടു, കണ്ണെഴുതി.. അത്രേയുള്ളു.. ദൈവം സൗന്ദര്യം വാരിക്കോരി തന്നു പോയി.. എന്തു ചെയ്യാനാ! റിമി പണ്ടേ പൊളി ആണെന്ന് ആരാധകര്‍... റിമിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
മലയാളികളുടെ ഇഷ്ട ഗായികയാണ് റിമി ടോമി. അവതാരകയായും അടിപൊളി ഗാനാവതരണത്തിലൂടെയും നമ്മുടെ മനസുകളെ കീഴടക്കിയ ഗായിക. ഈ അടുത്ത കാലത്തായിരുന്നു താരം ഡിവോഴ്സ് ആയത്. സോഷ്യൽമീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരം ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ്. ലോക് ഡൗൺ ദിവസങ്ങൾ റിമി ആനന്ദകരമാക്കി മാറ്റുകയാണ്.
ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 'ഒരു പ്രോഗ്രാം വിഡിയോ ചെയ്യാന്‍ ഒന്ന് റെഡി ആയതാണ്. മേക്ക്അപ്പ് കൂടിപ്പോയെന്നു പറയല്ലേ. ലിപ്സിറ്റിക് ഇട്ടു, കണ്ണെഴുതി.
അത്രേയുള്ളു. ദൈവം സൗന്ദര്യം വാരിക്കോരി തന്നു പോയി. എന്തു ചെയ്യാനാ'.- റിമി കുറിച്ചു. ചിത്രം പോസ്റ്റു ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്. റിമിക്ക് മേക്ക്അപ്പിന്റെ ആവശ്യമില്ലെന്നും അല്ലാതെ തന്നെ അതി സുന്ദരിയാണെന്നും റിമി പണ്ടേ പൊളി ആണെന്നും ആരാധകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം രഞ്ജു റിമിയെ കുറിച്ച് പറഞ്ഞ കുറിപ്പ് സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്ന റിമിയെക്കുറിച്ചാണ് സെലിബ്രിറ്റി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എഴുത്തിയത്. വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, എന്നാണ് രഞ്ജു കുറിച്ചത്.
https://www.facebook.com/Malayalivartha